കാവുംകണ്ടം ഇടവകയിൽ ഓണാഘോഷം 'ആവണി 2023' വിപുലമായി ആഘോഷിച്ചു

കാവുംകണ്ടം ഇടവകയിൽ ഓണാഘോഷം 'ആവണി 2023' വിപുലമായി ആഘോഷിച്ചു

കാവുംകണ്ടം: കാവും കണ്ടം ഇടവക കൂട്ടായ്മയുടെയും വിവിധ ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം - ആവണി 2023 കാവും കണ്ടംപാരീഷ് ഹാളിൽ വെച്ച് നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ പ്രായ വിഭാഗങ്ങളിലായി കലാ-കായിക മത്സരങ്ങൾ നടത്തി. മിഠായി പെറുക്ക്, തവളച്ചാട്ടം, തിരി കത്തിച്ചോട്ടം, നാരങ്ങ സ്പൂൺ ഓട്ടം, മലയാളി മങ്ക ,മലയാളി ശ്രീമാൻ , ഓണപ്പാട്ട് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തി .അത്തപ്പൂക്കളം മത്സരം, സ്ത്രീ -പുരുഷന്മാരുടെ ആവേശം നിറഞ്ഞവടംവലി മത്സരം എന്നിവ നടത്തി. പുരുഷന്മാരുടെ വടംവലി മത്സരത്തിൽ പാലസ്തീനാ ഗ്രൂപ്പ്, കഫർണാം ഗ്രൂപ്പ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സ്ത്രീകളുടെ ആവേശം നിറഞ്ഞ വടം വലി മത്സരത്തിൽ പാലസ്തീന ടീം കഫർണാം ടീം യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. തുടർന്ന് സമ്മാനക്കൂപ്പൺ നറക്കെടുപ്പ് ഉണ്ടായിരുന്നു. എല്ലാവർക്കും ഓണപ്പായസം വിതരണം ചെയ്തു. മത്സര വിജയികൾക്ക് ഫാ.സ്കറിയ വേകത്താനം സമ്മാനം  വിതരണം ചെയ്തു. ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ജോജോ പടിഞ്ഞാറയിൽ, ഡെന്നി കൂനാനിക്കൽ, ബിൻസി ഞള്ളായിൽ ,ജീന ഷാജി താന്നിക്കൽ, ജോയൽ അമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org