ചുമതലബോധത്തോടെ സമൂഹത്തെ സഹായിക്കുന്നവരാണ് നഗരത്തിലെ ഓട്ടോ കുടുംബങ്ങള്‍ : എം. കെ. സാനു

ചുമതലബോധത്തോടെ സമൂഹത്തെ സഹായിക്കുന്നവരാണ് നഗരത്തിലെ ഓട്ടോ കുടുംബങ്ങള്‍ : എം. കെ. സാനു

കൊച്ചി: ചുമതലബോധത്തോടെ സമൂഹത്തെ സഹായിക്കുന്നവരാണ് നഗരത്തിലെ ഓട്ടോ കുടുംബങ്ങളെന്ന്  പ്രൊഫ. എം. കെ. സാനു. ജോലി ചെയ്തിട്ടും സുഖമായി ജീവിക്കാന്‍  സാധിക്കാത്തവരാണ്  ഓട്ടോ കുടുംബങ്ങള്‍, വല്ലപ്പോഴുമുള്ള ചിലരുടെ  പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ് ഇതില്‍ ഗണ്യമായ ഒരു വിഭാഗമെന്നും അദ്ദേഹം പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍, സേവ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം ഓട്ടോ കുടുംബത്തോടൊപ്പെം പരിപാടി ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു  സാനു മാസ്റ്റര്‍. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി  അദ്ധ്യക്ഷത വഹിച്ചു. സാനുമാഷ് ക്രിസ്തുമസ് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. ഫാ. അനില്‍ ഫിലിപ്പ്, സേവ സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍, ജോണ്‍സണ്‍ സി. എബ്രഹാം, ജോളി പവേലില്‍, ഓട്ടോ കോഡിനേഷന്‍ നേതാക്കളായളായ ജോണി എം. ജെ., പി. എ. നാസര്‍, സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്‌: ക്രിസ്തുമസ് ഓട്ടോ  കുടുംബത്തോടൊപ്പം  പരിപാടി എം.കെ .സാനു ഉത്‌ഘാടനം  ചെയ്യുന്നു . ഫാ. മാത്യു കിരിയാന്തന്‍ ,ഫാ. അനില്‍ ഫിലിപ്പ്, ഫാ. തോമസ് പുതുശ്ശേരി , ജോണ്‍സണ്‍ സി. എബ്രഹാം,   എന്നിവർ സമീപം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org