അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവര്‍ എം.എ. അഷ്‌കറിനെ ആദരിച്ചു.

ഫോർട്ട്‌കൊച്ചിയിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ചു സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ച ഓട്ടോ ഡ്രൈവർ  അഷ്‌കറിനെ കെസിബി സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൻ ചൂരേപറമ്പിൽ ആദരിക്കുന്നു. ആനിമേറ്റെർ സാബു ജോസ്, റെനി തോമസ്, ടാബി ജോർജ് എന്നിവർ സമീപം
ഫോർട്ട്‌കൊച്ചിയിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ചു സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ച ഓട്ടോ ഡ്രൈവർ അഷ്‌കറിനെ കെസിബി സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൻ ചൂരേപറമ്പിൽ ആദരിക്കുന്നു. ആനിമേറ്റെർ സാബു ജോസ്, റെനി തോമസ്, ടാബി ജോർജ് എന്നിവർ സമീപം
Published on

ഫോര്‍ട്ട്‌കൊച്ചി: കഴിഞ്ഞ ആഴ്ച ഫോര്‍ട്ട്‌കൊച്ചിയിലെ കുട്ടികളുടെ പാര്‍ക്കില്‍ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്സു രക്ഷിതകര ങ്ങളില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ എം.എ. അഷ്‌കറിനെ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

ഫോര്‍ട്ട്‌കൊച്ചി ഓട്ടോസ്റ്റാന്‍ഡില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രസിഡന്റ് ജോണ്‍സന്‍ സി എബ്രഹാം മേമന്റോയും ആനിമേറ്റര്‍ സാബു ജോസ് ബോക്കെയും നല്‍കി അനുമോദിച്ചു.

ഓട്ടോ സ്റ്റാന്‍ഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാര്‍ക്കില്‍ തെരുവ്‌നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ള കുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായി സംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാല്‍ അഷ്‌കര്‍ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചു. കുട്ടി കൂട്ടംവിട്ടുപോയതാണെന്നു കരുതിയ അഷ്‌കര്‍ നാലുമണിക്കൂറോളം ഫോര്‍ട്ട്‌കൊച്ചിയിലും പരിസരപ്രദേശത്തും ഓട്ടോയില്‍ കുട്ടിയുമായി അന്വേഷിച്ചു അലഞ്ഞു. ഒടുവില്‍ കുട്ടിയെ പോലിസ് സ്റ്റേഷനില്‍ കുട്ടിയെ എത്തിച്ചു.

പിന്നീട് കോവിഡ് പരിശോധനയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലും, പനമ്പള്ളി നാഗറിലെ സ്വകാര്യ ലാബിലും, കളമശ്ശേരിയിലെ കുട്ടികളെ സംരക്ഷിക്കുന്ന വാത്സല്യഭവനിലേയ്ക്കും അഷ്‌കറിന്റെ ഓട്ടോയില്‍ തന്നെയാണ് കൊണ്ടുപോയത്.

ഒരു ദിവസം മറ്റൊരു ഓട്ടത്തിനും പോകാതെ അദ്ദേഹം കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ ശ്രദ്ധിച്ചു. നഷ്ടപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന തെരുവോരങ്ങ ളില്‍ കണ്ടെത്തുന്ന കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തില്‍ എത്തിക്കാനുള്ള സാമൂഹ്യപ്രതിബദ്ധതയുടെ മാതൃകയാണ് അഷ്‌കര്‍ മാതൃകാ പ്രവര്‍ത്തനത്തിലൂടെ കാഴ്ചവെച്ചതെന്നു പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org