അട്ടപ്പാടി ശിശുമരണം : സന്നദ്ധ സംഘടനകളുടെ പങ്ക് സുപ്രധാനം

അട്ടപ്പാടി ശിശുമരണം : സന്നദ്ധ സംഘടനകളുടെ പങ്ക് സുപ്രധാനം

അട്ടപ്പാടിയിലെ ശിശു സംരക്ഷണത്തിന് സർക്കാർ തന്നെയാണ് നേതൃത്വം നൽകേണ്ടത് എങ്കിലും, സർക്കാരിതിര സംഘടനകളും, രംഗത്തിറങ്ങണമെന്ന് മാർ ടോണി നീലങ്കാവിൽ. ക്രിസ്മസിന് ഒരുങ്ങുന്ന സമൂഹം ഈ ശിശുക്കളുടെ അവസ്ഥ വിസ്മരിക്കരുത്. കൊളങ്ങാട്ടുകര സെൻ മേരീസ് പള്ളിയിലെ ഒരു സുഹൃത് സംഘം അട്ടപ്പാടിയിലെ ശിശുക്കൾ ക്കായി സമാഹരിച്ച പോഷകാഹാര സമൃദ്ധമായ പ്രോട്ടീൻ പൗഡർ, വിറ്റാമിൻ ഗുളികകൾ, വസ്ത്രങ്ങൾ, പലവ്യഞ്ജന കിറ്റുകൾ എന്നിവയടക്കം നാലു ലക്ഷം രൂപയുടെ വിഭവങ്ങൾ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളാണ് പലവ്യഞ്ജന കിറ്റുകൾ സംഭാവന ചെയ്തത്, പള്ളിപ്പറമ്പിൽ കൃഷിചെയ്ത പാവയ്ക്ക കിലോവിന് മോഹ വിലയായ 5000 രൂപയ്ക്ക് ലേലം ചെയ്ത സംഖ്യയും ഫണ്ടിലേക്ക് സംഭാവന നൽകി. ശേഖരിച്ച വസ്തുക്കൾ പാലക്കാട് ബിഷപ്പ് ജേക്കബ് മനത്തോടത്ത് വഴി സർവീസ് സൊസൈറ്റി വിതരണംചെയ്തു. C M C പ്രൊവിൻഷ്യൽ മദർ ക്രിസ് ലിൻ, വികാരി ഫാദർ ഫ്രാൻസിസ് ആലപ്പാട്ട്, രാജീവ് ചുങ്കത്ത്, ട്രസ്റ്റി നിക്സൺ ചിറ്റിലപ്പിള്ളി, രാജു നീലങ്കാവിൽ, ആന്റണി എൻ എൽ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org