
കൊച്ചി: പ്രസിദ്ധ നിരൂപകനും ഗാന്ധി ആത്മകഥാ വിവര്‍ത്തകനുമായ ഡോ. ജോര്‍ജ് ഇരുമ്പയത്തിന്റെ ആത്മകഥയായ 'സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍' 2022 ലെ ഏറ്റവും മികച്ച മലയാള കൃതി ആണെന്ന് പ്രൊഫ. എം കെ സാനു പറഞ്ഞു. തന്റെ ഭവനത്തില്‍ വച്ച് അഡ്വ.പി.ഡി ജോസഫിനു കോപ്പി നല്‍കി പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷാ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെയും ഗവേഷണ പഠനങ്ങളുടെയും ചരിത്രം വിവരിക്കുന്നതും സ്വജിവീതത്തിലെ കുറ്റങ്ങളും കുറവുകളും വെളിപ്പെടുത്തുന്നതും ആത്മീയത കലര്‍ന്നതുമായ വിശിഷ്ട കൃതി ആണ് ഇതെന്നും പ്രൊഫ. സാനു പറഞ്ഞു.
മീഡിയ ഹൗസ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. ആത്മകഥയുടെ ചില ഭാഗങ്ങള്‍ സത്യദീപത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.