ധാർമ്മിക ബോധമുള്ള യുവ ക്രൈസ്തവ നേതൃത്വം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലേക്ക് കടന്നുവരണം : ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ

കെ. സി. വൈ. എം ഡയറക്ടേഴ്സ് & ആനിമേറ്റെഴ്സ് മീറ്റ് 'ആത്മ - 2026' കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ അഭി. മാർ ജോൺ നെല്ലിക്കുന്നേൽ പിതാവ് ഉദ്ഘാടനം ചെയ്തു
ധാർമ്മിക ബോധമുള്ള യുവ ക്രൈസ്തവ നേതൃത്വം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലേക്ക് കടന്നുവരണം : ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ
Published on

കൊച്ചി : യുവജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യം വച്ചുകൊണ്ട് പ്രവർത്തിക്കുന്ന കെസിബിസിയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എംന്റെ ധാർമ്മിക ബോധമുള്ള യുവ ക്രൈസ്തവ നേതൃത്വം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലേക്ക് കടന്നുവരണം എന്ന് അഭിപ്രായപ്പെട്ട് കെ.സി.ബി.സി യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോൺ നെല്ലിക്കുന്നേൽ.

കെ.സി.വൈ.എം ഡയറക്ടഴ്സ് & ആനിമേറ്റഴ്സ് മീറ്റ് 'ആത്മ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചി രൂപത മെത്രാൻ ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അർഹമായ അവകാശങ്ങൾ നേടിയെടുക്കുവാൻ യുവജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും തീക്ഷണതയോടെ ജ്വലിക്കുന്ന ക്രിസ്തീയ യുവത്വമായി തീരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടർ ഡോ. സി. നോർബർട്ട സി.ടി.സി, ജനറൽ സെക്രട്ടറി കാസി പൂപ്പന, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ, സാം സണ്ണി, സെക്രട്ടറിമാരായ ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ട്രഷറർ ജെൻസൺ ആൽബി തുടങ്ങിയവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org