ആശാദീപം സ്തനാര്‍ബുദ സാധ്യതാ പരിശോധനാ പദ്ധതിക്കു തുടക്കമായി

ആശാദീപം സ്തനാര്‍ബുദ സാധ്യതാ പരിശോധന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കര്‍ഷകക്ഷേമ കാര്‍ഷിക വികസന വകുപ്പുമന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു. ഫാ.സിബിന്‍ മനയംപിള്ളി, സി.ജെ. പ്രവീണ്‍, ഫാ.ജോസ് കൊളുത്തു വെള്ളില്‍ തുടങ്ങിയവര്‍ സമീപം
ആശാദീപം സ്തനാര്‍ബുദ സാധ്യതാ പരിശോധന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കര്‍ഷകക്ഷേമ കാര്‍ഷിക വികസന വകുപ്പുമന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു. ഫാ.സിബിന്‍ മനയംപിള്ളി, സി.ജെ. പ്രവീണ്‍, ഫാ.ജോസ് കൊളുത്തു വെള്ളില്‍ തുടങ്ങിയവര്‍ സമീപം

എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, കൊച്ചി ഡി ലാബ് സുമായി സഹകരിച്ച് നടപ്പാക്കുന്ന ആശാദീപം സ്തനാര്‍ബുദ സാധ്യതാ പരിശോധന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കര്‍ഷകക്ഷേമ കാര്‍ഷിക വികസന വകുപ്പുമന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. കുടുംബത്തിലുള്ള എല്ലാവരുടേയും ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന വീട്ടമ്മമാര്‍ സ്വന്തം ആരോഗ്യ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതു മൂലം കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെടേണ്ടി വരുന്ന സാഹചര്യം ബോധവത്കരണങ്ങളിലൂടെയും നേരത്തേയുള്ള രോഗസാധ്യതാ പരിശോധനകളിലൂടെയും പരിമിതപ്പെടുത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു. സഹൃദയ സ്വയം സഹായ സംഘങ്ങള്‍, കുടുംബ കൂട്ടായ്മകള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ പരമാവധി സ്ത്രീകള്‍ക്ക് വേദനാരഹിതവും വേഗത്തിലുള്ളതുമായ ഈ പരിശോധനാ പദ്ധതിയുടെ ഗുണഫലം എത്തിക്കാനാണ് ശ്രമമെന്ന് അധ്യക്ഷത വഹിച്ച സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തു വെള്ളില്‍ പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.സിബിന്‍ മനയംപിള്ളി, സഹൃദയ വെസ്‌കോ ക്രഡിറ്റ് മാനേജര്‍ സി.ജെ. പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org