കല അന്യമല്ല, ജീവിതത്തിന്റെ ഒരു ഭാഗമാണ്. അത് പ്രത്യേക വീക്ഷണത്തിലൂടെ നോക്കി അതിനെ പരിപുഷ്ടമാക്കി സംഭാവകള്‍ നല്‍കുന്നവരാണ് കലാകാരന്മാര്‍: ഡോ. എം. കെ. സാനു

ചാവറ പാലറ്റ് 50 ചിത്രകലശില്‍പ്പകല ക്യാമ്പ് ആരംഭിച്ചു
സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചാവറ പാലറ്റ് 50 ചിത്രകലശില്‍പ്പകലാ ക്യാമ്പ് ഡോ. എം. കെ. സാനു ഉദ്ഘാടനം ചെയ്യുന്നു. ടി. എം. എബ്രഹാം, പത്മജ എസ്. മേനോന്‍,കെ. എ. ഫ്രാന്‍സിസ്, അഡ്വ. എം. അനില്‍കുമാര്‍, ഫാ. ബാബു മറ്റത്തില്‍, ഫാ.  തോമസ്  പുതുശ്ശേരി  എന്നിവര്‍ സമീപം.

Published on

കൊച്ചി : കല അന്യമല്ല, ജീവിതത്തിന്റെ ഒരു ഭാഗമാണ് . അത് പ്രത്യേക വീക്ഷണത്തിലൂടെ നോക്കി അതിനെ പരിപുഷ്ടമാക്കി സംഭാവകള്‍ നല്‍കുന്നവരാണ് കലാകാരന്മാരെന്ന് ഡോ. എം. കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചാവറ പാലറ്റ് 50 ചിത്രകലശില്‍പ്പകലാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. സി.എം.ഐ. സഭ ജനറല്‍ ഓഡിറ്റര്‍ ഫാ. ബാബു മറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍, ടി. എം. എബ്രഹാം, കെ. എ. ഫ്രാന്‍സിസ്, ഫാ. തോമസ് പുതുശ്ശേരി, ടി. ആര്‍. ഉദയകുമാര്‍, ടി. കലാധരന്‍, ജോണ്‍സണ്‍ സി. എബ്രഹാം, ജിജോ പാലത്തിങ്കല്‍, ജോളി പവേലില്‍ എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 15 മുതല്‍ 19വരെ ചാവറ കള്‍ച്ചറല്‍ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 22 ചിത്രകലാകാരന്മാരും, 10 ശില്‍പ്പകലാ കലാകാന്മരും ഈ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org