ഭിന്നശേഷിക്കാർക്ക് കൃത്രിമ അവയവങ്ങൾ വിതരണം ചെയ്തു

ഭിന്നശേഷിക്കാർക്ക് കൃത്രിമ അവയവങ്ങൾ വിതരണം ചെയ്തു
ഭിന്നശേഷി ക്കാർക്കുള്ള കൃത്രിമ അവയവങ്ങളുടെ വിതരണ സമ്മേളനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ രാജശേഖർ ശ്രീനിവാസൻ നിർവഹിക്കുന്നു. ജനാർദന പൈ, ഫാ ജോസ് കൊളുത്തുവെള്ളിൽ, റോട്ടറി ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സമീപം.

കൊച്ചി മിഡ്ടൗൺ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, ഭിന്നശേഷിക്കാർക്ക് കൃത്രിമ അവയവങ്ങൾ വിതരണം ചെയ്തു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ കൊച്ചി മിഡ്ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ജനാർദന പൈയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ രാജശേഖർ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. 40 ഭിന്നശേഷിക്കാർക്കാണ് പ്രത്യേക പരിശോധനകൾ നടത്തി കൃത്രിമ അവയവങ്ങൾ നൽകിയത്. സഹൃദയ ഡയറക്ടർ ഫാ ജോസ് കൊടുത്തുവെ ള്ളിൽ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ് ഭാരവാഹികളായ ജോർജ് കുട്ടി കരിയാനപ്പിള്ളി, ബാബു ജോസഫ്, വർഗീസ് ജോയി, സുരേഷ് നായർ, ജയരാജ്, മരിയൻ പോൾ തുടങ്ങിയവർ സംസാരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org