സെമിനാരിയിൽ ആർട്ട് എക്സ്പോ: "ചായം 2024"

ആലുവ മംഗലപുഴ സെമിനാരി "ചായം 2024"എന്ന പേരിൽ ആർട്ട് എക്സ്പോ സംഘടിപ്പിക്കുന്നു. ജനുവരി 24 രാവിലെ 8:30ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആർട്ട് എക്സ്പോ ഉദ്ഘാടനം ചെയ്യും. അടുത്തയിടെ മരണമടഞ്ഞ മംഗലപ്പുഴ സെമിനാരിയിലെ പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ഫാ. മാത്യു ഒറ്റപ്ലാക്കലിന്റെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന ആർട്ട് എക്സ്പോയിൽ മംഗലപ്പുഴ സെമിനാരിയും ആലുവ ജ്യോതി നിവാസ് പബ്ലിക് സ്കൂളും തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് ഹൈസ്കൂളും പങ്കാളികളാകും. ജനുവരി 24, 25, 26 എന്നീ തീയതികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6.00 വരെ മംഗലപ്പുഴ സെമിനാരിയിലെ ചാവറ ഹാളിൽ നടത്തുന്ന പ്രദർശനത്തിൽ ഒറ്റപ്ലാക്കലച്ചന്റെയുൾപ്പെടെ 500 ഓളം ചിത്രകലാ സൃഷ്ടികൾ ഇടം പിടിക്കും. താല്പര്യമുള്ളവർക്ക് 9916651171 എന്ന നമ്പറിൽ മുൻകൂട്ടി അറിയിച്ച് പ്രദർശനം കാണാൻ അവസരമുണ്ടായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org