ചിത്രരചനാ ക്യാമ്പ്

എറണാകുളം - അങ്കമാലി അതിരൂപതാ സ്ഥാപനമായ നിവേദിതയിൽ വച്ച് 2022 ഓഗസ്റ്റ് ആറാം തിയ്യതി രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ ഒരു ചിത്രരചനാ ക്യാമ്പ് നടത്തുന്നു.

CARP കലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആലുവ, ചുണങ്ങംവേലിയിൽ എറണാകുളം - അങ്കമാലി അതിരൂപതാ സ്ഥാപനമായ നിവേദിതയിൽ വച്ച് 2022 ഓഗസ്റ്റ് ആറാം തിയ്യതി രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ ഒരു ചിത്രരചനാ ക്യാമ്പ് നടത്തുന്നു.

12 x 16 ഇഞ്ച് വലിപ്പമുള്ള കാൻവാസിൽ അക്രിലിക്ക് മീഡിയത്തിലാണ് പെയ്ന്റിങ്ങ് നടത്താൻ ഉദ്ദേശിക്കുന്നത്.

കാൻവാസും പെയ്ന്റും നൽകുന്നതാണ്. ബ്രഷ് കൊണ്ടുവരണം. ക്യാമ്പിൽ ചെയ്യുന്ന ചിത്രങ്ങൾ വിവിധ ഇടങ്ങളിൽ പ്രദർശനം നടത്തി വിൽപ്പനയിലൂടെ,

എറണാകുളം അങ്കമാലി അതിരൂപത സേക്രഡ് മ്യൂസിക് ഡിപ്പാർട്ട്മെന്റ് റിലീസ് ചെയ്യാൻ പോകുന്ന നാല് ഗാനങ്ങളുടെ അവതരണത്തിനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടാക്കുകയാണു ലക്ഷ്യം.

കാർപ്പ് കലാ കൂട്ടായ്മയിലെ അംഗങ്ങൾ, ചിത്രകലാധ്യാപകർ, പ്രശ്സ്ത ചിത്രകാരന്മാർ, വരസിദ്ധിയുള്ള വൈദികർ, സന്യസ്തർ, കുട്ടികൾ, ചിത്രകല അഭ്യസിക്കുന്നവർ തുടങ്ങിയവർക്കു പങ്കെടുക്കാം.

വിശദ വിവരങ്ങൾക്ക്

9387074619 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org