അര്‍ണോസ് പാതിരി 292-ാം ചരമവാര്‍ഷികം നടത്തി

അര്‍ണോസ് പാതിരി 292-ാം ചരമവാര്‍ഷികം നടത്തി

തൃശൂര്‍: അര്‍ണോസ് ഫാറം, അര്‍ണോസ് പാതിരി അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ അര്‍ണോസ് പാതിരി 292-ാം ചരമവാര്‍ഷികം നടത്തി.

സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന പൊതുയോഗം ഡോ. പ്രഭാകരന്‍ പഴശ്ശി ഉദ്ഘാടനം ചെയ്തു. ''വളരെ ചെറുപ്പത്തില്‍ ഇവിടെ വന്നു സംസ്‌കൃതം, മലയാളം എന്നിവ പഠിച്ച് അമൂല്യഗ്രന്ഥങ്ങള്‍ ഭാഷക്ക് സമ്മാനിച്ച അര്‍ണോസ് പാതിരിയുടെ മുഴുവന്‍ കൃതികളും കണ്ടെത്തി പ്രസിദ്ധീകരിക്കണമെന്നും ജര്‍മ്മനിയുമായി കേരളത്തിന് അടുത്ത കാലത്തുണ്ടായ ബന്ധങ്ങള്‍ കൂടുതല്‍ ഉറപ്പിക്കുന്നതിനു അതു സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.''

ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് തേനാടികളും അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.എസ്. മനോജ് കുമാര്‍ അനുസ്മരണപ്രഭാഷണം നടത്തി.

''മലയാള ഭാഷയേയും സംസ്‌ക്കാരത്തേയും വിദേശികള്‍ക്ക് പരിചയപ്പെടുത്താന്‍ കൂടി അര്‍ണോസ് പാതിരിയുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.''

വേലൂര്‍ ഫൊറോന വികാരി ഫാ. റാഫേല്‍ താണിശ്ശേരി, വിവിധ കോളേജുകളിലെ അര്‍ണോസ് ചെയര്‍ പ്രതിനിധികളായ സിസ്റ്റര്‍ ഡോ. ഷീബ സി.വി. (സെ. തോമസ്), ഡോ. റോയ് മാത്യു എം (എല്‍.എഫ്. ഗുരുവായൂര്‍), ഡോ. കെ.ജെ. അഗസ്റ്റിന്‍ (സെ. ആല്‍ബര്‍ട്ട്‌സ്, എറണാകുളം),

ഡോ.നിഷ ഫ്രാന്‍സീസ് (വിമല തൃശൂര്‍) എന്നിവരും ഡോ. ജോര്‍ജ്ജ് അലക്‌സ്, ബേബി മൂക്കന്‍, ജോണ്‍ തോമസ്, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍ എന്നിവരും സംസാരിച്ചു. വിവിധ കോളേജ് വിദ്യാര്‍ത്ഥികളുടെ പുത്തന്‍പാന ഗാനാലാപനവും ലൂര്‍ദ്ദ് കത്തീഡ്രല്‍ കുടുംബകൂട്ടായ്മ വനിത ഭാരവാഹികളുടെ റമ്പാന്‍ പാട്ടും ഉണ്ടായിരുന്നു. യോഗത്തിനു മുമ്പ് അര്‍ണോസ് പാതിരി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ഉണ്ടായിരുന്നു. സി.പി. അബൂബക്കര്‍, ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത്, ഡോ. സണ്ണി തോമസ്, ജോണ്‍ കള്ളിയത്ത്, ജോണ്‍ ജോഫി, ഡേവീസ് കണ്ണനായ്ക്കല്‍, സുരേഷ് പുതുക്കുളങ്ങര, എം.ഡി. ആന്റൊ, പ്രൊഫ. എം.ഡി. ജോസ്. ഡേവിസ് കണ്ണമ്പുഴ, ആന്റണി പുത്തൂര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org