അര്‍ണോസ് ഫോറം 10-ാം വാര്‍ഷികവും കുടുംബസംഗമവും ആദരിക്കലും നടത്തി

Published on

തൃശൂര്‍: അര്‍ണോസ് പാതിരിയുടെ പൈതൃകവും പ്രവര്‍ത്തനങ്ങളും പുതുതലമുറക്ക് പരിചയപ്പെടുത്താന്‍വേണ്ടി പ്രവര്‍ത്തിക്കുന്ന അര്‍ണോസ് ഫോറത്തിന്‍റെ 10-ാം വാര്‍ഷികവും കുടുംബസംഗമവും വിവിധ പരിപാടികളോടെ നടത്തി.
റവ. ഡോ. ജോര്‍ജ്ജ് തേനാടികുളത്തിന്‍റെ മുഖ്യ കാര്‍മ്മികക്വത്തില്‍ അനുസ്മരണബലിയും ഒപ്പീസും നടത്തി.

തുടര്‍ന്ന് നടന്ന പൊതുയോഗം റവ. ഡോ. ദേവസി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജോര്‍ജ്ജ് തേനാടിക്കുളം അദ്ധ്യക്ഷത വഹിച്ചു.

അര്‍ണോസ് പ്രചാരണത്തിനും പഠനത്തിലുംവേണ്ടി മികച്ച സേവനം അര്‍പ്പിച്ച ഫാ. ആന്‍റണി മേച്ചേരി, ജോണ്‍ കള്ളിയത്ത്, ഷെവ. സി.എല്‍. ജോസ്, ഷെവ. ജോര്‍ജ്ജ് മേനാച്ചേരി, ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത്, ആന്‍റണി പുത്തൂര്‍, ഡോ. ഇന്ദു ജോണ്‍, ഡോ. കെ എസ് ഗ്രേസി എന്നീ 8 പേരെ ഉപഹാരവും പൊന്നാടയും നല്‍കി ആദരിച്ചു.

ഡോ. ജോര്‍ജ്ജ് അലക്സ്, എം.ഡി. റാഫി, ബേബി മൂക്കന്‍, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, ഫാ. ആന്‍റണി ചില്ലിട്ടശ്ശേരി, ഫാ. ജിയോ ചെരടായി, റവ. ഫാ. ജോസ് തച്ചില്‍, ജോണ്‍സന്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആദരണീയര്‍ മറുപടി പ്രസംഗം നടത്തി.

നേരത്തെ നടന്ന സെമിനാറില്‍ 'അര്‍ണോസ് പാതിരിയുടെ ജനോവപര്‍വ്വം' എന്ന വിഷയത്തെപ്പറ്റി ജോണ്‍ തോമസ് പ്രഭാഷണം നടത്തി.

യോഗാനന്തരം ആന്‍റോ പട്ട്യേക്കാരന്‍ ആന്‍റ് ടീമിന്‍റെ 'ഒറ്റുകാരന്‍' എന്ന ബൈബിള്‍ ലഘു നാടകവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org