
ചാലക്കുടി: പനമ്പിളി സ്മാരക ഗവ. കോളേജിലെ മലയാളഗവേഷണ വിഭാഗവും വേലൂർ അർണോസ് അക്കാദമിയും സഹകരിച്ച് സ്ഥാപിക്കുന്ന 18 -ാമത് അർണോസ് ചെയറിൻ്റെ ഉദ്ഘാടനം ഡയറക്ടർ ഡോ. ജോർജ് തേനാടിക്കുളം എസ്. ജെ. നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. കെ എസ് ഷാജു അധ്യക്ഷത വഹിച്ചു.
മലയാള ഗദ്യത്തിൻ്റെ വികാസപരിണാമം എന്ന വിഷയത്തെപ്പറ്റി ഡോ. സി. ആദർശ് പ്രഭാഷണം നടത്തി. ഡോ. ജോസ് തയ്യിൽ, ഡോ. ഷിജു, ഡോ. എസ് എസ് ജയകുമാർ, ഡോ. കൃഷ്ണ അരവിന്ദ്, ഡോ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വച്ച് എം ഒ യു കൈമാറ്റവും, അർണോസ് ഗ്രന്ഥങ്ങളുടെ സ്വീകരണവും നടന്നു.
മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുക വിദ്യാർഥികളുടെ ഗവേഷണ താല്പര്യം വളർത്തുക അർണോസിനെ അറിയുക എന്നീ ലക്ഷ്യങ്ങളോടെ കോളേജുകളിൽ സ്ഥാപിക്കുന്ന ചെയർ ഒരു ഗവ. കോളേജിൽ സ്ഥാപിക്കുന്നത് ആദ്യമായാണ്. അക്കാദമി ഭാരവാഹികളായ എം.ഡി. റാഫി, ഡേവിസ് കണ്ണമ്പുഴ, ബേബി മൂക്കൻ, ജോസ് കുണ്ടുകുളം എന്നിവരും സംബന്ധിച്ചു.