അര്‍ണോസ് പാതിരി ഒല്ലൂര്‍ സന്ദര്‍ശനം 300-ാം വാര്‍ഷികം ആഘോഷിച്ചു

അര്‍ണോസ് സന്ദര്‍ശനം 300-ാം വാര്‍ഷികം പോസ്റ്റല്‍ സ്റ്റാമ്പ് ടി.ടി. പ്രഭാകരന്‍, ഫാ. ഡെബിന്‍ ഒലക്കേങ്കിലിന് നല്കി പ്രകാശനം ചെയ്യുന്നു
അര്‍ണോസ് സന്ദര്‍ശനം 300-ാം വാര്‍ഷികം പോസ്റ്റല്‍ സ്റ്റാമ്പ് ടി.ടി. പ്രഭാകരന്‍, ഫാ. ഡെബിന്‍ ഒലക്കേങ്കിലിന് നല്കി പ്രകാശനം ചെയ്യുന്നു

ഒല്ലൂര്‍: അര്‍ണോസ് പാതിരി ഒല്ലൂര്‍പള്ളി സന്ദര്‍ശിച്ചതിന്റെ 300-ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വേലൂര്‍ അര്‍ണോസ് പാതിരി അക്കാദമിയും ഒല്ലൂര്‍ സെ. റാഫേല്‍ ഹൈസ്‌കൂളും സംയുക്തമായി നടത്തിയ പരിപാടികള്‍ പ്രൊഫ. ജോര്‍ജ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. കവിയും ഭാഷാപണ്ഡിതനുമായിരുന്ന അര്‍ണോസ് പാതിരി ഒല്ലൂരില്‍ വന്നുവെന്നത് നാട്ടുകാര്‍ക്ക് അഭിമാനമുള്ള കാര്യമാണെന്നും പള്ളി ആശീര്‍വ്വാദത്തോടനുബന്ധിച്ച് 1722-ല്‍ അദ്ദേഹം മലയാളത്തിലും സംസ്‌കൃതത്തിലുമായി അദ്ദേഹം പ്രസംഗിച്ചിരിക്കാമെന്നും ചരിത്രപണ്ഡിതനായ പ്രൊഫ. മേനാച്ചേരി അഭിപ്രായപ്പെട്ടു.

ഡോ. ജോര്‍ജ് തേനാടിക്കുളം അദ്ധ്യക്ഷത വഹിച്ചു. വാര്‍ഷികസ്മരണക്ക് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴി പ്രസിദ്ധീകരിച്ച അര്‍ണോസ് പാതിരി സ്റ്റാമ്പിന്റെ പ്രകാശനം ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ ടി.ടി. പ്രഭാകരന്‍,

ഫാ. ഡെബിന്‍ ഒലക്കേങ്കിലിന് നല്കി നിര്‍വ്വഹിച്ചു. ജോണ്‍ കള്ളിയത്ത്, ഡോ. ഇന്ദു പി. ജോണ്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നിവേദ്യ, ബേബി മൂക്കന്‍, ഡേവിസ് കണ്ണമ്പുഴ, ഡോളി ജോസഫ്, എം.ഡി. റാഫി എന്നിവര്‍ പ്രസംഗിച്ചു. സന്ദര്‍ശനസ്മരണക്ക് പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ

വിതരണം വി.ജെ. റാഫിക്ക് നല്കി സിസ്റ്റര്‍ നിവേദ്യ നിര്‍വ്വഹിച്ചു. നേരത്തെ സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നടീലും നടത്തി. വിദ്യാര്‍ത്ഥികളുടെ അര്‍ണോസ് കവിതാലാപനവും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org