മലയാളം-പോര്‍ത്തുഗീസ് ഡിക്ഷണറി പുനഃപ്രസിദ്ധീകരിക്കണം

Published on

തൃശൂര്‍ : സാഹിത്യഅക്കാദമി 1988-ല്‍ പ്രസിദ്ധീകരിച്ച അര്‍ണോസ് പാതിരിയുടെ മലയാളം-പോര്‍ത്തുഗീസ് ഡിക്ഷണറി പുനഃപ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് വേലൂര്‍ അര്‍ണോസ് പാതിരി അക്കാദമി, കേരളസാഹിത്യഅക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദന്‍, സെക്രട്ടറി പ്രൊഫ, സി.പി. അബൂബക്കര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.

അനേക ഗവേഷകര്‍ക്കും സ്‌കൂള്‍-കോളേജ് ലൈബ്രറികള്‍ക്കും പ്രയോജനപ്രദമായ ഈ അപൂര്‍വ്വ ഗ്രന്ഥത്തിന്റെ കോപ്പി 20 വര്‍ഷമായി ലഭ്യമല്ലെന്നും ആയതുകൊണ്ട് സാഹിത്യ അക്കാദമി ഉടനെ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണമെന്നും 'അര്‍ണോസ് അക്കാദമി' ഡയറക്ടര്‍ ഡോ. ജോര്‍ജ് തേനാടിക്കുളം ഭാരവാഹികളായ ജോണ്‍ കള്ളിയത്ത്, പ്രൊഫ. എം.ഡി. ജോസ്. ബേബി മൂക്കന്‍. ഡേവിസ് കണ്ണമ്പുഴ, സുരേഷ് പുതുകുളങ്ങര എന്നിവര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org