
തലശ്ശേരി: അതിരൂപതയുടെ അദ്ധ്യക്ഷനായി ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങുകളില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായി. അതിരൂപത ചാന്‍സലര്‍ റവ.ഡോ. തോമസ് തെങ്ങുംപള്ളില്‍ നിയമന പത്രിക വായിച്ചു. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപ് ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ സുവിശേഷ പ്രസംഗം നടത്തി. ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. ആര്‍ച്ചുബിഷപ് പാംപ്ലാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.
അനുമോദന യാത്രയയപ്പു സമ്മേളനം സിബിസിഐ പ്രസിഡന്റ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി അദ്ധ്യക്ഷനായി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലി, കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, കെ. സുധാകരന്‍ എംപി, ജോണ്‍ ബ്രിട്ടാസ് എംപി, ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, നജീവ് കാന്തപുരം എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, വികാരി ജനറല്‍ മോണ്‍. അലക്‌സ് താരാമംഗലം, മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍, സിസ്റ്റര്‍ അനില മണ്ണൂര്‍, സരിക കൊന്നയ്ക്കല്‍, ടോണി പഞ്ചക്കുന്നേല്‍, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിനു വൈദിക പ്രതിനിധി ഫാ. മാത്യു കായംമാക്കല്‍, സന്ന്യസ്ത പ്രതിനിധി സിസ്റ്റര്‍ ഡോ. ട്രീസ പാലയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഉപകാരം കൈമാറി.