കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്ജ് കുരിശുമ്മൂട്ടില്‍ റമ്പാന്‍ പട്ടം സ്വീകരിച്ചു

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്ജ് കുരിശുമ്മൂട്ടില്‍ റമ്പാന്‍ പട്ടം സ്വീകരിച്ചു
Published on

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്ജ് കുരിശുമ്മൂട്ടിലിന് മോറോന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ റമ്പാന്‍ സ്ഥാനം നല്‍കുന്നു.

കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്ജ് കുരിശുമ്മൂട്ടിലിന്റെ റമ്പാന്‍ സ്ഥാന സ്വീകരണ ശുശ്രൂഷ ബുധനാഴ്ച രാവിലെ 8.30 ന് റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെട്ടു. മോറോന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മാര്‍ തോമ സഫര്‍ഗന്‍ മെത്രാപോലീത്ത ഗീവര്‍ഗീസ് മാര്‍ തീയോഡോഷ്യസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ് തുടങ്ങിയ പിതാക്കന്മാര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.
മോണ്‍. കുരിശുമ്മൂട്ടിലിന്റെ മെത്രാഭിഷേകം നവംബര്‍ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടത്തപ്പെടും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകള്‍. ഭാരതത്തിലെ ഏക സുറിയാനി ഐക്കണ്‍ ചിത്രകാരനായ മോണ്‍. ജോര്‍ജ്ജ് കുരിശുമ്മൂട്ടില്‍ കോട്ടയം അതിരൂപത മലങ്കര വിഭാഗം വികാരി ജനറാളും റാന്നി പള്ളി വികാരിയുമായി ശുശ്രൂഷ ചെയ്തു വരവേയാണ് പുതിയ നിയമനം എന്ന് കോട്ടയം അതിരൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍, ഫാ. റ്റിനേഷ് കുര്യന്‍ പിണര്‍ക്കയില്‍ അറിയിച്ചു.

റമ്പാന്‍ സ്ഥാനം സ്വീകരിച്ച കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്ജ് കുരിശുമ്മൂട്ടില്‍ മോറോന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മാര്‍ തോമ സഫര്‍ഗന്‍ മെത്രാപോലീത്ത ഗീവര്‍ഗീസ് മാര്‍ തീയോഡോഷ്യസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ് തുടങ്ങിയ പിതാക്കന്മാരോടൊപ്പം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org