ലഹരി വിരുദ്ധ വോളന്റീർ പരിശീലനം സംഘടിപ്പിച്ചു

ലഹരി വിരുദ്ധ വോളന്റീർ പരിശീലനം സംഘടിപ്പിച്ചു
Published on

കൊച്ചി: ചാവറ കൾച്ചറൽ സെന്റർ,  ഹരിത കേരളം മിഷൻ കൊച്ചി , വിവിധ കൊളേജുകൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വോളന്റീർ പരിശീലന പരിപാടി സംഘടിപ്പിച്ചു.  ഉത്തരവാദിത്വമുള്ള സൗഹൃദം ( റെസ്പോൺസിബിൾ ഫ്രണ്ടാഷിപ്പ് ) ലഹരി വിരുദ്ധ വോളന്റീർ പരിശീലന പരിപാടി  എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ്‌ ഡി. ബി. ബിനു ഉദ് ഘാടനം ചെയ്തു. 

നാർക്കോട്ടിക്ക് കേസുകളുടെ എണ്ണത്തിൽ അമ്പരപ്പിക്കുന്ന വർദ്ധനവാണ് കേരളത്തിലുള്ളത്. ഒരു പ്രത്യേക കാലയളവിലുണ്ടായ കൊലപാതക കേസുകളിൽ പകുതിയോളം ലഹിരിക്കടിമയായി കുറ്റം ചെയ്തതാണെന്നതും ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം സമൂഹത്തിലുണ്ടായ പ്രത്യാഘാതങ്ങളെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്സൈസ് വകുപ്പ് വിമുക്തി മുൻ ജില്ലാ കോഡിനേറ്റർ വി. ടി. ജോബ്  ക്ലാസ് നയിച്ചു.

ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ കൊച്ചി കോർപറേഷൻ റിസോഴ്സ് പേഴ്സൺ നിസ നിഷാദ് പ്രസംഗിച്ചു.

മൂന്നു മാസത്തെ പരിശീലന പരിപാടി യിലൂടെ വിദ്യാർത്ഥികളെ സെ നോ ടു ഡ്രഗ്സ് വോളന്റീയർമാരാക്കാനും കോളേജുകളിൽ സുഹൃത്തുക്കൾക്ക് താങ്ങായി മാറ ണമെന്നതാണ് ലക്ഷ്യമെന്ന് ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org