സമരം ശക്തമാക്കാൻ സിൽവർ ലൈൻ വിരുദ്ധ സമിതി

എളവൂർ - പുളിയനം സിൽവർ ലൈൻ വിരുദ്ധ സമിതി പൊതുയോഗം എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ.ലൂക്കോസ് കൂന്നത്തൂർ ഉദ്ഘാടനം ചെയ്തു. സമരസമിതി സംസ്ഥാന കൺവീനർ എസ്. രാജീവ്, ഫാ.ടോണി വില്ല്യേടത്ത്, വാർഡ് മെംബർ പൗലോസ് കല്ലറക്കൽ, കെ.സി ജെയൻ , ഫാ. ജോയ്സ് കൈതക്കോട്ടിൽ, കെ.പി. സാൽവിൻ, എ.ഒ. പൗലോസ് എന്നീവർ സമീപം.

എളവൂർ: സിൽവർ ലൈൻ വിരുദ്ധ സമിതി എളവൂർ-പുളിയനം മേഖല പൊതുയോഗം സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നതു വരെ സമരം ശക്തമാക്കാൻ തീരുമാനിച്ചു. യോഗത്തിൽ പ്രസിഡൻ്റ്എ.ഒ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ. ലൂക്കോസ് കൂന്നത്തൂർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സമരസമിതി സംസ്ഥാന കൺവീനർ എസ്. രാജീവ്, ബെന്നി ബഹനാൻ എം.പി., എളവൂർ സെൻ്റ് മേരീസ് പള്ളി വികാരി ഫാ. ടോണി വില്ല്യേടത്ത്, വാർഡ് മെംബർ പൗലോസ് കല്ലറയ്ക്കൽ, നിധിൻ സാജു, പ്രൊ. കുസുമ ജോസഫ്, മേഖല കൺവീനർ കെ.സി. ജയൻ, ഫാ. ജോയ്സ് കൈതക്കോട്ടിൽ, കെ.പി. സാൽവിൻ, എസ്.ഡി. ജോസ്, ടോമി പോൾ, എ.ഐ. പൗലോസ്, അഭിയ നിധിൻ, കെ.ഒ. ആൻ്റണിഎന്നീവർ പ്രസംഗിച്ചു

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org