ലഹരിമുക്ത ഭാരതം സിമ്പോസിയം നടത്തി

കളമശ്ശേരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടന്ന ലഹരിമുക്ത ഭാരതം 'സിംപോസിയത്തില്‍ പ്രൊജക്ട് ഡയറക്ടര്‍ ഡോ. ജിജി ജോര്‍ജ് സംസാരിക്കുന്നു. ഫാ.പി ഡി. തോമസ്, കെ.എസ് മുഹമ്മദ് ഹരീഷ്, ഫ്രാന്‍സീസ് മൂത്തേടന്‍, ഫാ.ജോസഫ്. എം.കെ. അഡ്വ. ചാര്‍ളി പോള്‍, ഡോ.റ്റി ജെ സൗമ്യ രാജ്, ഡോ.കെ.ആര്‍ അനീഷ് എന്നിവര്‍ സമീപം.

കൊച്ചി : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജഗിരി കമ്മ്യൂണിറ്റി ബേസ്ഡ് ആക്ഷന്‍ ഫോര്‍ ഡ്രഗ് പ്രിവന്‍ഷന്‍ (R COMBAT ) ലഹരിമുക്ത ഭാരതം എന്ന വിഷയത്തില്‍ സിമ്പോസിയവും പാനല്‍ ചര്‍ച്ചയും നടത്തി.

രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഫാ.ജോസഫ് എം. കെ. സി എം ഐ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രൊജക്ട് ഡയറക്ടര്‍ ഡോ കെ.ആര്‍. അനീഷ് അധ്യക്ഷനായിരുന്നു. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് : മുഹമ്മദ് ഹരീഷ്, ഫ്രാന്‍സീസ് മൂത്തേടന്‍, അഡ്വ: ചാര്‍ളി പോള്‍ , ഫാ. പി ഡി തോമസ്, ഡോ.റ്റി.ജെ സൗമ്യ രാജ് എന്നിവര്‍ പ്രസംഗിച്ചു.പ്രോജക്ട് ഡയറക്ടര്‍ ഡോ. ജിജി ജോര്‍ജ് സ്വാഗതവും പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സി ആര്‍ അനന്ദു നന്ദിയും പറഞ്ഞു. പ്രോഗ്രാമിന്റെ ഭാഗമായി രാവിലെ നടന്ന സൈക്കിള്‍ റാലി അസി എക്‌സൈസ് കമ്മീഷണര്‍ സി. സുനു ഫ്‌ലാഗ് ഓഫ് ചെയ്തു.കൊച്ചി മെട്രോ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പര്‍ദീപ് കുമാര്‍ ഖത്രി,ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഖില്‍ ബെന്നി , ഡ്രീംസ് കൊച്ചി ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷിബിന്‍ ഷാജി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ജില്ലയിലെ 75 വിദ്യാലയങ്ങളില്‍ ഇതിന്റെ ഭാഗമായി സെമിനാറുകള്‍ നടന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org