ലഹരിക്കെതിരെ സെമിനാറും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി

ആഗോള ലഹരിവിരുദ്ധ ദിനാചരണ ഭാഗമായി കെസിബിസി മദ്യവിരുദ്ധസമിതി കേരള മദ്യവിരുദ്ധ ഏകോപനസമിതി മേഖലാതലത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രതിജ്ഞാ സമിതി അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് നേരേവീട്ടില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

അങ്കമാലി: ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ഏകോപനസമിതി സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ സെമിനാറും പ്രതിജ്ഞയും മേഖലാതലത്തില്‍ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ സെമിനാര്‍ വികാര്‍ ജനറാള്‍ റവ.ഡോ. ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ. ചാര്‍ളി പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് നേരേവീട്ടില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജൂലൈ 26 വരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ മാസാചരണം നടത്തുവാനും മദ്യവിരുദ്ധ സംഘടനകളുടെ സംയുക്തകൂട്ടായ്മ കേരള മദ്യവിരുദ്ധ ഏകോപനസമിതി തീരുമാനിച്ചു. ഫാ. ആന്റണി മഠത്തുംപടി, കെ.എ. പൗലോസ്, ഷൈബി പാപ്പച്ചന്‍, പി.ജെ. ബെന്നി, എം.പി. ജോസി, സി. റോസ്മിന്‍, സി. മരിയൂസ, സി. ആന്‍സില, സി. ലിമ റോസ്, സി. ജോണ്‍കുട്ടി, ശോശാമ്മ തോമസ്, കെ.വി. ജോണി, സുഭാഷ് ജോര്‍ജ്ജ്, സാബു ആന്റണി, ചെറിയാന്‍ മുണ്ടാടന്‍, ഡേവീസ് ചക്കാലക്കല്‍, ജോണി പിടിയത്ത്, തോമസ് മറ്റപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org