ലഹരിവിരുദ്ധ ബോധ വല്‍ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ബോധ വല്‍ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

കൊച്ചി: കടവന്ത്ര സെന്റ് ജോസഫ് പള്ളി ലഹരിവിരുദ്ധ ബോധ വല്‍ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

പള്ളിമുറ്റത്തുനിന്നാരംഭിച്ച റാലി എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി. ജയകുമാര്‍ ഫഌഗ് ഓഫ് ചെയ്തു. കടവന്ത്ര, കോന്തുരുത്തി, തേവര, പെരുമാനൂര്‍, പനമ്പിള്ളി നഗര്‍, എളംകുളം, ചിലവന്നൂര്‍ വഴിയായിരുന്നു റാലി. 150 കുട്ടികള്‍ പങ്കെടുത്തു. പള്ളി വികാരി ഫാ. ബെന്നി മാരാംപറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ. വിമല്‍ കല്ലൂക്കാരന്‍, വര്‍ഗ്ഗീസ് കുഞ്ഞുവീട്ടില്‍, ആന്റണി തോട്ടുങ്കത്തറ, ജയിംസ് പൈനുതറ, ആന്റണി പൈനുതറ എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org