അത്താണി സെന്റ് ഫ്രാന്‍സിസ് അസ്സീസി പള്ളിയില്‍ ജൂബിലി വര്‍ഷ പന്തക്കുസ്താഘോഷം നടത്തി

Published on

അത്താണി: സഭയുടെ 2025 ജൂബിലി വര്‍ഷം, സഭാസ്ഥാപന ദിവസമായ പന്തക്കുസ്ത തിരുനാള്‍ ദിവസം ചരിത്രസംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് വിവിധ പരിപാടികളോടെ

അത്യാഡംബരപൂര്‍വം ആഘോഷിക്കപ്പെടുകയുണ്ടായി. ഇടവക ജനങ്ങളുടെയും സമീപ ഇടവക പ്രതിനിധികളുടെയും മുന്‍കാല ഇടവകാംഗങ്ങളുടെയും സാന്നിധ്യ സഹകരണത്തോടെ

വിശ്വാസപ്രഖ്യാപനറാലിയും പന്ത്രണ്ടു ശ്ലീഹന്മാരെ അനുസ്മരിച്ച് പന്ത്രണ്ട് ബഹു വൈദികരുടെ സമൂഹബലിയോടും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുസ്മരണത്തോടും

കൂടിയ സൗഹൃദകൂട്ടായ്മയ്ക്കുംശേഷം സ്‌നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org