സെന്റ് തോമാസ് കോളേജില്‍ പ്രഫ. ടി. ആര്‍. വിശ്വനാഥന്‍ അനുസ്മരണവും പ്രഫ. സീതാരാമന്‍ അനുസ്മരണ പ്രഭാഷണവും

സെന്റ് തോമാസ് കോളേജില്‍ പ്രഫ. ടി. ആര്‍. വിശ്വനാഥന്‍ അനുസ്മരണവും പ്രഫ. സീതാരാമന്‍ അനുസ്മരണ പ്രഭാഷണവും

സെന്റ് തോമസ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ അധ്യാപകനുമായിരുന്ന പ്രഫ.ടി. ആര്‍. വിശ്വനാഥന്റെ അനുസ്മരണ സമ്മേളനവും അദ്ദേഹം തന്നെ ഏര്‍പ്പെടുത്തിയ പ്രഫ. സീതാരാമന്‍ അനുസ്മരണ പ്രഭാഷണവും ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ റവ ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാനും മാനേജരുമായ മാര്‍ ടോണി നീലങ്കാവില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെന്റ്. തോമസ് കോളേജിന്റെ ഖ്യാതി അമേരിക്കന്‍ ദൂഖണ്ഡത്തില്‍ വ്യാപിപ്പിക്കാന്‍ പ്രഫ വിശ്വനാഥന് സാധിച്ചെന്ന്, മാര്‍ ടോണി നീലങ്കാവില്‍ അനുസ്മരിച്ചു. എക്‌സികുട്ടീവ് മാനേജര്‍ റവ. ഫാ. ബിജു പാണേങ്ങാടന്‍, ഡിപ്പാര്‍ട്ടുമെന്റ് മുന്‍ മേധാവിയായിരുന്ന പ്രഫ.പി.എം. ജോയി എന്നിവര്‍ അനുശോചിച്ചു സംസാരിച്ചു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍, ഡോ. ടൈറ്റസ് മാത്യു പ്രഫ. സീതാരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡിപ്പാര്‍ട്ടുമെന്റ് മേധാവി ഡോ. ജോ കിഴക്കൂടന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org