ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍

ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍
Published on

വേലൂര്‍: അര്‍ണോസ് പാതിരി സ്ഥാപിച്ച ചരിത്ര പ്രസിദ്ധമായ വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിന്റെ ചുറ്റുമായി അര്‍ണോസ് പാതിരി നിര്‍മ്മിച്ച ആനപ്പള്ള മതില്‍ പുരാവസ്തു വകുപ്പ് പുനര്‍നിര്‍മ്മിച്ചു. ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു ഇത്.

ഹൈന്ദവ ക്ഷേത്ര നിര്‍മ്മാണ രീതികളെ അവലംബിച്ചുകൊണ്ടായിരുന്നു അര്‍ണോസ് ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമതില്‍ കെട്ടുക പഴയകാല നടപടിക്രമമാണ്. ചുറ്റുമതിലില്‍ പ്രവേശനഗോപുരങ്ങള്‍ ഉണ്ടാക്കി അതില്‍ കൂടിയായിരിക്കും ഭക്തജനങ്ങള്‍ ക്ഷേത്രഭൂമിയിലേക്ക് പ്രവേശിക്കുക.

വേലൂര്‍ ദേവാലയത്തിന്റെ ചുറ്റുമതിലില്‍ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി ദേവാലയ ഭൂമിയിലേക്ക് പ്രവേശിക്കുവാന്‍ അര്‍ണോസ് നിര്‍മ്മിച്ച പ്രവേശനഗോപുരങ്ങള്‍ ഇന്നും കാണാം. പടിഞ്ഞാറെ പ്രവേശനഗോപുരം അര്‍ണോസ് പാതിരി തന്റെ താമസസ്ഥലമായി കൂടി ഉപയോഗിച്ചിരുന്നു.

പെരുവഴിക്കാട്ട് നായര്‍ തറവാട്ടുകാരായിരുന്നു വേലൂരിലില്‍ പള്ളിയും അര്‍ണോസ് വസതിയും പണിയുവാന്‍ പാതിരിക്കു ഭൂമി ദാനമായി നല്‍കിയത്. ചെറിയ തോതിലാണെങ്കിലും ഇന്നും അതിനുള്ള അവകാശം തറവാട്ടുകാരണവര്‍ക്ക് വര്‍ഷം തോറും ദേവാലയത്തില്‍ നിന്നും നല്‍കി വരുന്നുണ്ട്.

പുരാവസ്തു ഡയറക്ടര്‍ ഇ ദിനേശന്‍, എന്‍ജിനീയര്‍മാരായ ഭൂപേഷ് എസ്, ഗീത ടി എസ്, കീര്‍ത്തി ടി ജി എന്നിവരായിരുന്നു പുനഃനിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ജീര്‍ണ്ണാവസ്ഥ പ്രാപിച്ച അര്‍ണോസ് ഭവനം പുനരുദ്ധാരണം കഴിഞ്ഞശേഷമാണ് മതില്‍ നിര്‍മ്മാണം ആരംഭിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org