അങ്കമാലി: പൗരോഹിത്യ ജൂബിലി നിറവിലായിരിക്കുന്ന വിന്റ്സെന്റ്ഷ്യൻ സന്യാസ സഭയിലെ പത്തൊൻപത് വൈദികർക്ക് അങ്കമാലി മേരിമാത പ്രൊവിൻഷ്യൽ ഹൗസിൽ സ്വീകരണം നൽകി.
രാവിലെ ജൂബിലേറിയന്മാരുടെ കാർമ്മികത്വത്തിൽ കൃതജ്ഞതാ ബലി നടന്നു.
ഗുഡ്നെസ്സ് ടി.വി.മാനേജിംഗ് ഡയറക്ടർ ഫാ. അലക്‌സ് ചാലങ്ങാടി വചന സന്ദേശം നൽകി. തുടർന്ന് നടന്ന ആശംസാ സമ്മേളനത്തിൽ വിൻസെൻഷ്യൻ സഭ അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ ഫാ. ടോണി ചക്കുങ്കൽ, മേരിമാത പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ എന്നിവർ ആശംസകൾ നേർന്നു.
യോഗത്തിൽ സുവർണ്ണ ജൂബിലേറിയന്മാരേയും രജത ജൂബിലേറിയന്മാരേയും ആദരിച്ചു.