അങ്കമാലി ലിംസാർ വ്യൂ 2026 ഒപ്റ്റോമെട്രി ദേശീയ സെമിനാർ സംഘടിപ്പിച്ചു

അങ്കമാലി ലിംസാർ വ്യൂ 2026 ഒപ്റ്റോമെട്രി ദേശീയ സെമിനാർ സംഘടിപ്പിച്ചു
Published on

​അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ വിദ്യാഭ്യാസ വിഭാഗമായ ലിംസാർ, ആധുനിക ഒപ്റ്റോമെട്രിയിലെ നൂതന പ്രവണതകളെക്കുറിച്ചുള്ള ദേശീയ സെമിനാർ വ്യൂ 2026 സംഘടിപ്പിച്ചു. മെയ് 9 തീയതി അങ്കമാലി അഡ്‌ലെക്സ് മെഡിസിറ്റി ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന സെമിനാറിൽ വിദ്യാർത്ഥികളും ഒപ്റ്റോമെട്രി വിദഗ്ധരും സജീവമായി പങ്കെടുത്തു.

ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ റവ. ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി ജോയിന്റ് ഡയറക്ടർ റവ. ഫാ. വർഗീസ് പൊന്തേമ്പിള്ളി , വിദ്യാഭ്യാസ ഡയറക്ടർ റവ. ഫാ. എബിൻ കളപ്പുരക്കൽ, ലിംസാർ പ്രിൻസിപ്പല്‍ പ്രൊഫസർ സെബാസ്റ്റ്യൻ ജെ. പേങ്ങിപ്പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. ലിംസാർ ഒപ്റ്റോമെട്രി വിഭാഗം തലവൻ മാത്യുസ് ജി. വടാത്ത് നന്ദി രേഖപ്പെടുത്തി.

​ഒപ്റ്റോമെട്രി മേഖലയിലെ സമകാലീനവും പ്രായോഗികവുമായ വിഷയങ്ങൾ ഉൾപ്പെട്ട സെമിനാറിൽ വിദഗ്ധർ പ്രഭാഷണം നടത്തി.

സ്ക്ലീറൽ കോൺടാക്ട് ലെൻസ് ആൻഡ് ഓർത്തോകെരറ്റോളജി വർക്ക് ഷോപ്പും സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ചു. ക്ലിനിക്കൽ, അക്കാദമിക്, ഗവേഷണ മേഖലകളിലെ സാധ്യതകളെപ്പറ്റിയും വിദഗ്ധരുടെ വിലപ്പെട്ട അറിവുകൾ പങ്കുവെച്ചു

logo
Sathyadeepam Online
www.sathyadeepam.org