Amoris Laetitia യൂത്ത് ക്യാമ്പ്

Amoris Laetitia യൂത്ത് ക്യാമ്പ്
Published on

അരുവിത്തുറ: എസ്എംവൈഎം പാലാ രൂപതയുടെയും, അരുവിത്തുറ ഫൊറോനയുടെയും അരുവിത്തുറ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ അമോറിസ് ലെറ്റിഷ എന്ന പേരില്‍ യൂത്ത് ക്യാമ്പ് നടത്തപ്പെട്ടു. മുന്‍ എസ്എംവൈഎം പാലാ രൂപതാ ഡയറക്ടര്‍ ഫാ ജോസഫ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. എസ്.എം.വൈ.എം പാലാ രൂപതാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്രിസ്തുവില്‍ അടിയുറച്ച വിശ്വാസത്തിലും സ്‌നേഹത്തിലും ജീവിക്കുന്ന യുവജനങ്ങളെ വാര്‍ത്തെടുക്കുന്നതിനെക്കുറിച്ചും സ്‌നേഹത്തിന്റെ കൂട്ടായ്മയില്‍ വളരുന്നതിനെക്കുറിച്ചും സഭയോട് ചേര്‍ന്നു നടക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു . മെയ് 24, 25, 26 തിയതികളിലായി അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ വച്ചാണ് ക്യാമ്പ് നടത്തപ്പെട്ടത്. അരുവിത്തുറ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ്, കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഷോണ്‍ ജോര്‍ജ്, രൂപതാ ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജോയിന്റ് ഡയറക്ടര്‍ സി. ജോസ്മിത എസ് എം എസ്, ഫൊറോനാ, യൂണിറ്റ് രക്ഷാധികാരി റവ.ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫൊറോന ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേതില്‍, രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര, ജനറല്‍ സെക്രട്ടറി ഡിബിന്‍ ഡൊമിനിക്, വൈസ് പ്രസിഡന്റ് റിന്റു റെജി എന്നിവര്‍ പ്രസംഗിച്ചു. എഡ്വിന്‍ ജോഷി, ടോണി കവിയില്‍, നവ്യ ജോണ്‍, മെറിന്‍ തോമസ്, ലിയ തേരെസ് ബിജു, ലിയോണ്‍സ് സായി ഫൊറോനാ പ്രസിഡന്റ് റിച്ചാര്‍ഡ്, യൂണിറ്റ് പ്രസിഡന്റ് ബെന്‍സണ്‍, സാന്ദ്ര, യൂണിറ്റ് ജനറല്‍ സെക്രട്ടറിമാരായ ഡോണ്‍ ജോസഫ് സോണി, രെശ്മി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org