അമല 23-ാമത് 'ലോഗോസ് പ്രതിഭ'

അമല 23-ാമത് 'ലോഗോസ് പ്രതിഭ'

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 23ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിഞ്ഞാലക്കുട രൂപതയില്‍നിന്നുള്ള ശ്രീമതി. അമല ഷിന്റോ ലോഗോസ് പ്രതിഭയായി. ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 65000രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. സ്‌കൂള്‍ അധ്യാപികയാണ് ശ്രീമതി അമല ഷിന്റോ. നാലു ലക്ഷത്തിഎഴുപത്തയ്യായിരം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. ബധിരഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല മെഗാഫൈനലില്‍ ഒന്നാം സ്ഥാനത്തിന് തലശ്ശേരി അതിരൂപതയില്‍നിന്നുള്ള നിമ്മി ഏലിയാസ് അര്‍ഹയായി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലീയ ക്വിസ്സില്‍ തൃശ്ശൂര്‍ അതിരൂപതയിലെ ആനി ദേവസ്സി, ബെന്‍സി ദേവസ്സി, ഡിറ്റി ദേവസ്സി എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയാണ് ലോഗോസ് ക്വിസ്സിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു.

ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് പാലാരിവട്ടം പി.ഒ.സി.യില്‍ നവംബര്‍ 19നാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. C വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് അമല ഷിന്റോ. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: A ജിസ്‌മോന്‍ സണ്ണി (കോതമംഗലം രൂപത), B ലിയ ട്രീസാ സുനില്‍ (താമരശ്ശേരി രൂപത), Dഷിബു തോമസ് (മൂവാറ്റുപുഴ രൂപത), E ആനി ജോര്‍ജ് (തൃശ്ശൂര്‍ അതിരൂപത), എ മേരി തോമസ് (ഇരിഞ്ഞാലക്കുട രൂപത). എറണാകുളം അങ്കമാലി, തൃശ്ശൂര്‍, പാലാ, എന്നീ രൂപതകളാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കി. കുറവിലങ്ങാട്, ഓച്ചന്‍തുരുത്ത്, അങ്കമാലി എന്നിവരാണ് ഏറ്റവും നല്ല ഇടവകയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.

സമാപന സമ്മേളനത്തില്‍ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍, റൈറ്റ്. റവ. ഡോ. ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കുകയും വിജയികള്‍ക്ക് അവാര്‍ഡ് നല്കുകയും ചെയ്തു. സമാപനസമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപിള്ളി അധ്യക്ഷതവഹിച്ചു. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ശ്രീ. ജോയ് പാലയ്ക്കല്‍, വൈസ്‌ചെയര്‍മാന്‍ ശ്രീ. ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ശ്രീ. ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org