തൃശൂര്‍: അമല മെഡിക്കല്‍ കോളജിനു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ വരുന്ന നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേര്‍സിന്റെ എന്‍എബിഎച്ച് അംഗീകാരം ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ മൂന്നാമത്തേതും വടക്കന്‍ കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളജുമാണ് അമല. രോഗികള്‍ക്കു മെച്ചപ്പെട്ട സേവനവും ചികിത്സാസുരക്ഷയും ഉപയോഗിക്കുന്ന ഔഷധങ്ങളുടെ ഗുണമേന്മയും വളരെയധികം പ്രാധാന്യത്തോടെ ഈ അംഗീകാരം ലഭിക്കുന്നതിനു നിഷ്കര്‍ഷിക്കപ്പെടുന്നു. ആറു പേരടങ്ങുന്ന ഇന്സ്പെക്ഷന് ടീം മൂന്നു ദിവസം നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഉന്നത ഗ്രേഡ് കരസ്ഥമാക്കിയ അമല അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.