അക്കാദമിക മികവിനൊപ്പം കലാ-കായിക, സാമൂഹിക മേഖലകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കണം : ഡി വൈ എസ് പി കെ സദൻ

Along with academic excellence, students should also perform well in the arts, sports and social fields: DYSP K Sadan
Published on

കൊഴുവനാൽ: അക്കാദമിക മികവിനൊപ്പം കലാ-കായിക, സാമൂഹിക മേഖലകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന് ഡി വൈ എസ് പി കെ സദൻ പറഞ്ഞു. കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ മെറിറ്റ് ഡേ ആഘോഷം ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഇത്തരം മെറിറ്റ് ഡേ പരിപാടികൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

സകൂൾ ഓഡിറ്റോറിയത്തിൽ മാനേജർ റവ ഫാദർ ജോസ് നെല്ലിക്കത്തെരുവിൽ അദ്ധ്യക്ഷത വഹിച്ചു. മെറിറ്റ് ഡേ ആഘോഷം വിദ്യാർത്ഥികളുടെ കഴിവുകളെ അംഗീകരിക്കുന്നതിനും ഭാവിയിലെ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് അവരെ നയിക്കുന്നതിനുമുള്ള വേദിയായി മാറട്ടെയെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മാനേജർ പറഞ്ഞു.

സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം നിമ്മി ട്വിങ്കിൾ രാജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സാജൻ മണിയങ്ങാട്ട്, ഗ്രാമ പഞ്ചായത്ത് അംഗം ജസ്സി ജോർജ്, പി ടി എ പ്രസിഡൻ്റ് ഷിബു തെക്കേമറ്റം, കൊഴുവനാൽ ഫൊറോനാ പള്ളി അസി.വികാരി ഫാ ജോൺ വയലിൽ , പ്രിൻസിപ്പാൾ ഡോ. ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റർ സോണി തോമസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ റവ ഫാ ജോസ് നെല്ലിക്കത്തെരുവിൽ വിതരണം ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org