'എലൈവ്' പരിശീലനം സംഘടിപ്പിച്ചു

'എലൈവ്' പരിശീലനം സംഘടിപ്പിച്ചു

വൈക്കം: അപരനെ സഹോദര തുല്യം കാണുവാനും സഹജീവികളോടും പ്രകൃതിയോടും കരുതലും കരുണയും ഉള്ള ഉത്തമ മനുഷ്യരായി വളരുവാനുമുള്ള പരിശീലനമാണ് വിശ്വാസപരിശീലനം വഴി നേടുന്നതെന്ന് എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന വിഭാഗം ഡയറക്ടര്‍ ഫാ. പോള്‍ മോറേലി അഭിപ്രായപ്പെട്ടു. വൈക്കം ഫൊറോനയിലെ 20 യൂണിറ്റുകളില്‍ 12-ാം ക്ലാസില്‍ വിശ്വാസപരിശീലനം നേടുന്ന വിദ്യാര്‍ത്ഥികളുടെ സംഗമം 'എലൈവ്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊതവറയില്‍ നടത്തിയ വിദ്യാര്‍ത്ഥി സംഗമത്തില്‍ വികാരി ഫാ. ഷിജോ കോനൂപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. അതിരൂപത അസി. ഡയറക്ടര്‍ ഫാ. ആന്റണി നടുവത്തുശേരി, ഫൊറോന ഡയറക്ടര്‍ ഫാ. ടോണി കോട്ടയ്ക്കല്‍, ഫൊറോന സെക്രട്ടറി സിസ്റ്റര്‍ ജയ്‌നി, സിസ്റ്റര്‍ ലിന്‍സി, പ്രമോട്ടര്‍മാരായ ബെന്നി ജോര്‍ജ്, സജീവ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. നിജോ പുതുശേരി, സുസ്മിന്‍ പി ജോയി, മിനി പോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org