എലൈവ് 2k24 ആഘോഷമാക്കി ഡിപ്ലോമ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍

എലൈവ് 2k24 ആഘോഷമാക്കി ഡിപ്ലോമ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍
Published on

കാഞ്ഞൂര്‍ : സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന 81 കുട്ടികള്‍ അതിരൂപത കേന്ദ്രം ഒരുക്കിയ ഏകദിന പ്രോഗ്രാമായ എലൈവ് 2K24 ല്‍ പങ്കെടുത്തു.

എടനാട് പള്ളയില്‍ വച്ച് നടത്തിയ പ്രോഗ്രാമില്‍ ഫൊറോനയിലെ വിവിധ പള്ളികളില്‍ നിന്നുമായി 476 കുട്ടികളും പങ്കെടുത്തു.

വി. കുര്‍ബാനയും, ആരാധനയും, വിവിധ ക്ലാസ്സുകളും, ഗെയിമുകളും, പാട്ടും, ഡാന്‍സുമെല്ലാം എലൈവില്‍ കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു.

എടനാട് ഇടവക വികാരി റവ. ഫാ. അനില്‍ കിളിയേല്‍ക്കുടി സ്വാഗതം ആശംസിച്ചു. ഫൊറോന വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ എലൈവ് 2K24 ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടര്‍ റവ. ഫാ. അഗസ്റ്റിന്‍ ഭരണികുളങ്ങര സന്ദേശം നല്‍കി.

അതിരൂപത ഡയറക്ടര്‍ റവ. ഫാ. പോള്‍ മോറേലി ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് റവ. ഫാ. പോള്‍ മോറേലി, റവ. ഫാ. ജെയിംസ് തൊട്ടിയില്‍, ഡോ. സ്മൃതി എന്നിവര്‍ ക്ലാസ്സ് നയിച്ചു. ഡീക്കന്‍ ആല്‍വിന്‍, ഡീക്കന്‍ സിറില്‍, ബ്ര. ബിബിന്‍ എന്നിവര്‍ ഇന്‍ട്രാക്ഷന്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ഫൊറോന സെക്രട്ടറി റവ. സി. ഐറിന്‍ സി എം സി, പ്രൊമോട്ടര്‍മാരായ സ്റ്റീഫന്‍ തോട്ടപ്പിള്ളി, ഫ്രാന്‍സിസ് മുട്ടന്‍തോട്ടില്‍, പി റ്റി പോളച്ചന്‍, കുരിയച്ചന്‍ എം വി, എച്ച് എം പ്രതിനിധികളായ ആല്‍ബര്‍ട്ട്, സിനു പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ എലൈവ് പ്രോഗ്രാമിന് നേതൃത്വം നല്‍കി.

വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ, അസി. ഡയറക്ടര്‍ റവ. ഫാ. ഡോണ്‍ മുളവരിക്കല്‍, പ്രധാനധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ. സി. ഷാലി റോസ്, അധ്യാപകരായ റോയ് പടയാട്ടില്‍, റവ. സി. ബെറ്റ്‌സി സി എം സി, പോള്‍സണ്‍ പടയാട്ടില്‍ എന്നിവര്‍ ഇടവകയിലെ എലൈവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org