
തൃശ്ശൂര്‍: കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വര്‍ധിച്ച് വരുന്ന രാസലഹരി മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ കളക്ട്രേറ്റിനു മുന്നില്‍ ഉപവാസ സമരം നടത്തി.
ലഹരിക്കെതിരെ വര്‍ഷങ്ങളായി സഭ നല്കിയ മുന്നറിയിപ്പുകളുടെ മുന്നില്‍ മുഖം തിരിച്ച സര്‍ക്കാരുകള്‍ ഇനിയും കണ്ണുതുറന്നു ശക്തമായ നടപടികളിലേക്ക് തിരിയണമെന്നും പൊതുസമൂഹം ഉണരണമെന്നും തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് അഹ്വാനം ചെയ്തു.
കൊറോണ വ്യാപനം തടഞ്ഞ സര്‍ക്കാര്‍ നടപടികള്‍ നടത്തണമെന്നും ലഹരിയുടെ ക്ലസ്റ്റര്‍ പോയ്ന്റുകള്‍ കണ്ടെത്തി വ്യാപനം തടയാന്‍ വേണ്ട നടപടി സ്വീകരിക്കുക. യൂത്ത് കൗണ്‍സില്‍ സമരത്തില്‍ ആവശ്യം ഉന്നയിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡണ്ട് ഡോ. ജോബി തോമസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജീജോ വള്ളപ്പാറ അനുഗ്രഹപ്രഭാഷണം നടത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ മുഖ്യപ്രഭാഷണം നടത്തി.
അസി. ഡയറക്ടര്‍ ഫാ. അനു ചാലില്‍, ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ഡോ. കെ എം ഫ്രാന്‍സിസ്, സഭാതാരം പി ഐ ലാസര്‍ മാസ്റ്റര്‍, കെ സി എഫ് ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി ഡേവീസ്, ട്രഷറര്‍ റോണി അഗസ്റ്റ്യന്‍,
മേഴ്സി ജോയ്, അഡ്വ. ബൈജു ജോസഫ്, ലീല വര്‍ഗീസ് യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോഡിനേറ്റര്‍ ആന്റോ തൊറയന്‍, ജെയിംസ് ആഴ്ച്ചങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് കൗണ്‍സില്‍ ജനറല്‍ കോഡിനേറ്റര്‍ ആന്റോ തൊറയന്‍, യൂത്ത് കോഡിനേറ്റര്‍മാരായ സിന്റോ പുതുക്കാട്,
വിജോ കിഴക്കുടന്‍, മാത്യൂസ് എം രാജന്, കരോളിന് ജോഷ്വാ, സബാന് നടക്കലാന്, അനൂപ് പുന്നപ്പുഴ, വില്ല്യംസ് വടക്കാഞ്ചേരി എന്നിവര്‍ ഉപവാസമനുഷ്ഠിച്ചു. ഷാനു ജോര്‍ജ്, അലോഷ്യസ് കുറ്റിക്കാട്ട്, ജോഷി കൊമ്പന്, സെബാസ്റ്റ്യാന്‍ ചൂണ്ടല്‍, പോള്‍സണ്‍ കാട്ടുമാത്ത്, ജോസ് ചെമ്പിശ്ശേരി, എന്നിവര്‍ നേതൃത്വം നല്കി.