
എഴുപുന്ന: സെന്റ് റാഫേൽസ് പള്ളി സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി മുക്ത എഴുപുന്നയ്ക്കായി ബൈക്ക് റാലിയും, ലഹരി മോചന മാജിക് ഷോയും സംഘടിപ്പിച്ചു. വികാരി ഫാ. ജോമോൻ ശങ്കുരിക്കൽ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
സിറോമലബാർ സഭ പ്രോ ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി ജോയ്സ് മുക്കൂടം മാജിക് ഷോ അവതരിപ്പിച്ചു. സെന്റ് റാഫേൽസ് പള്ളി എഴുപുന്ന അസി. വികാരി ഫാ. യോഹന്നാൻ പാറേ ക്കാട്ടിൽ, സെന്റ് ആൻ്റണിസ് പള്ളി അസി. വികാരി ഫാ. ബിബിൻ ജോൺ, K L C A അമലോത്ഭവ മാതാ യൂണിറ്റ് പ്രസിഡൻ്റ് ജെയിംസ് കണ്ടത്തിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഇടവക വൈസ് ചെയർമാൻ റെനി തോമസ് പുതിയവീട്ടിൽ, കൈക്കാരൻ മാരായ ജോർജ് മാത്യു, മാത്യു കുരിയാക്കോസ്, റാലി കൺവീനർ ജോജോ അമ്മാത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.