AKCC പൂഴിക്കോൽ യൂണിറ്റ് സംഘടിപ്പിച്ച ഒപ്പ്‌ ശേഖരണവും, പ്രതിഷേധ സദസ്സും

AKCC പൂഴിക്കോൽ യൂണിറ്റ് സംഘടിപ്പിച്ച ഒപ്പ്‌ ശേഖരണവും, പ്രതിഷേധ സദസ്സും
Published on

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ESA (പരിസ്ഥിതി ദുർബല പ്രദേശം) കരട് ബിൽ കേരള സർക്കാർ ഇടപെട്ടു കേരളത്തിലെ കർഷകരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും,

മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും നടന്ന ഒപ്പ്‌ ശേഖരണത്തിന്റ രേഖകൾ തപാലിൽ കേന്ദ്ര സർക്കാരിന് തപാലിൽ അയച്ചു കൊണ്ടു

കത്തോലിക്ക കോൺഗ്രസ്സ് പൂഴിക്കോൽ യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സദസ്സു ഉത്ഘാടനം ചെയ്തുകൊണ്ട് യൂണിറ്റ് രക്ഷാധികാരിയും, പൂഴിക്കോൽ വികാരിയുമായ ഫാ:ജോർജ്‌ അമ്പഴത്തിനാൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു.

ഈ വിഷയത്തിന്മേൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ഉടൻ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോട് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ യൂണിറ്റ് പ്രസിഡന്റും, മേഖല ജനറൽ സെക്രട്ടറിയുമായ ജോർജ്‌ മങ്കുഴിക്കരി, രൂപത പ്രതിനിധി സലിൻ കൊല്ലംകുഴി, വാർഡ് മെമ്പർ ജെസ്സി ലൂക്കോസ്,ട്രസ്റ്റി ലൂക്കോസ് താന്നിനിൽക്കും തടത്തിൽ,

മേഖല വൈസ് പ്രസിഡന്റ്‌ രഞ്ജി സലിൻ, ജെയിംസ് പൊതിപ്പറമ്പിൽ, മാത്യു കൊരക്കാലാ, ജോമോൻ കരിക്കാട്ടിൽ, ജോജോ എളവേലി എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org