ഭരണഘടനാപരമായ അവകാശങ്ങളും തുല്യ നീതിയും നിഷേധിക്കാൻ സർക്കാരിന് അധികാരമില്ല. വോട്ട് ബാങ്ക് രാഷ്ടീയത്തിന് വേണ്ടി ഒരു വിഭാഗത്തെ പ്രണീപ്പിക്കുന്ന സർക്കാർ നയം വഞ്ചനാപരമാണ്. സംസ്ഥാന സർക്കാർ ഹൈക്കോടതി വിധി ഉടൻ നടപ്പാക്കണം. സമീപകാലത്തു ന്യൂനപക്ഷവുമായി ബദ്ധപ്പെട്ട വിഷയങ്ങളിലും സമുദായത്തിന്റെ പൊതുവായ ആവശ്യങ്ങളിലും സർക്കാർ തുടർച്ചയായി അവഗണിക്കുന്നതിൽ ശക്തമായ പ്രതിഷേധം ഉയർത്തി. കെ.പി പോൾ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡൻറ് ഫ്രാൻസീസ് മൂലൻ മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ ചെന്നേക്കാടൻ, ബിജു പടയാടൻ, ജോസ് ആൻറണി, എം.വി ജേക്കബ്, കെ.ബിജു, പാപ്പച്ചൻ തോപ്പിലാൻ, ഡേവീസ് തേയ്ക്കാനത്ത്, അഗസ്റ്റിൻ തിരുതനത്തിൽ, സി പി പോൾ, പോളച്ചൻ തൂമ്പാലൻ, ബിജോയ് കരിങ്ങേൻ എന്നിവർ പ്രസംഗിച്ചു.