വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം സമാധാനം സ്ഥാപിക്കല്‍ – മാര്‍ ജോസഫ് കല്ലറങ്ങാട്ട്

Published on

പാലാ: വിദ്യാഭ്യാസത്തിന്‍റെ പ്രഥമമായ കര്‍ത്തവ്യം സമൂഹത്തില്‍ സമാധാനം സ്ഥാപിക്കുകയാണെന്നും സമാധാനത്തോടെ ജീവിക്കുവാനുള്ള വിദ്യാഭ്യാസം പ്രധാനമാണെന്നും പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
പാലാ സെന്‍റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ വജ്രജൂബിലിയാ ഘോഷങ്ങളോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ് ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കോളജ് പ്രോ-മാനേജര്‍ മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍ അദ്ധ്യക്ഷ ത വഹിച്ചു. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി.
പ്രഥമ ബാച്ച് വിദ്യാര്‍ത്ഥികളായിരുന്ന പി.കെ. ഫ്രാന്‍ സിസ്, കെ.എന്‍. രാമചന്ദ്രന്‍ നായര്‍, എം.ജി. ജാനകിയമ്മ, ദീര്‍ഘകാലം അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ജോസഫ് വാണിയിടം എന്നിവരെ ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി, പിടിഎ പ്രസിഡന്‍റ് ഡോ. സാബു ഡി. മാത്യു, അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എസ്. വിഷ്ണുദാസ്, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. അലക്സ്, കോഴിക്കോട്, അദ്ധ്യാപക പ്രതിനിധി എം.ജെ. തോമസ്, കോളജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ സ്റ്റെഫി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org