അങ്കമാലി: തുറവൂര്‍ ഇടവകയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ കുടുംബ യൂണിറ്റുകളുടെ കേന്ദ്രസമിതി നേതൃത്വം നല്‍കിയ 'അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024.' ഇടവക വികാരി ഫാ. ആന്റണി പുതിയാപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ഇടവകയിലെ കുടുംബ യൂണീറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരടങ്ങുന്ന ആറ് ടീമുകള്‍ക്കായി നടന്ന ഫൈനല്‍ റൗണ്ട് മത്സരത്തില്‍ 130 പോയിന്റ് നേടി തിരുകുടുംബം ഫാമിലി യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
100 പോയിന്റ് നേടി സെന്റ് ഫ്രാന്‍സിസ് അസീസ്സി ഫാമിലി യൂണിറ്റും 80 പോയിന്റ് നേടി സെന്റ് അഗസ്റ്റിന്‍സ് ഫാമിലി യൂണിറ്റും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഇടവക ഫാമിലി യൂണിയന്‍ കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ സിനോബി ജോയ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. നിഖില്‍ പടയാട്ടി, മദര്‍ സിസ്റ്റര്‍ ഡി വോഷ്യാ എസ് ഡി, ഇടവക ട്രസ്റ്റിമാരായ സിബി പാലമറ്റം, കുര്യന്‍ തളിയന്‍, കേന്ദ്രസമിതി ജനറല്‍ സെക്രട്ടറി ബിനോയ് തളിയന്‍, ട്രഷറര്‍ ബിജു തര്യന്‍, ജോയിന്റ് സെക്രട്ടറിമാരായ ജോയ് പടയാട്ടില്‍, ജിംഷി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം വടവാതൂര്‍ സെമിനാരി പ്രൊഫസര്‍ ഫാ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍ ജൂബിലി ക്വിസ് മാസ്റ്ററായി. വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഓണാഘോഷ ഭാഗമായി പായസവിതരണവും കലാപരിപാടികളും സംഘടിപ്പിച്ചു.