ചൈതന്യ കാര്‍ഷികമേള 2022 ഭക്ഷ്യസുരക്ഷ വിളംബര സന്ദേശയാത്രയ്ക്ക് തുടക്കം

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 23ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘമഹോത്സവത്തിനും മുന്നൊരുക്കമായുള്ള ഭക്ഷ്യസുരക്ഷ വിളംബര സന്ദേശയാത്രയുടെ ഫഌഗ് ഓഫ് കര്‍മ്മം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 23ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘമഹോത്സവത്തിനും മുന്നൊരുക്കമായുള്ള ഭക്ഷ്യസുരക്ഷ വിളംബര സന്ദേശയാത്രയുടെ ഫഌഗ് ഓഫ് കര്‍മ്മം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു.
Published on

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 23ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘമഹോത്സവത്തിനും മുന്നൊരുക്കമായുള്ള ഭക്ഷ്യസുരക്ഷ വിളംബര സന്ദേശയാത്രയ്ക്ക് തുടക്കമായി. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ വിളംബര സന്ദേശയാത്രയുടെ ഫഌഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഫഌഗ് ഓഫ് കര്‍മ്മത്തില്‍ പങ്കെടുത്തു. ഭക്ഷ്യസുരക്ഷയുടെ സന്ദേശം ഉണര്‍ത്തുന്ന പച്ചക്കറികളും കാര്‍ഷിക പശ്ചാത്തലവുമാണ് പ്രചരണ വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. കാര്‍ഷിക മേളയുടെയും ഭക്ഷ്യസുരക്ഷയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് വിളംബര സന്ദേശയാത്ര കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. സംസ്ഥാന കൃഷിവകുപ്പിന്റെ പങ്കാളിത്തത്തോടെ നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് ചൈതന്യ കാര്‍ഷികമേള നടത്തപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org