
കോട്ടയം :ലഹരിക്കെതിരെ സമൂഹം ഒന്നായി ഒരുമിക്കണമെന്നും, കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിനു പ്രാധാന്യം നല്‍കണമെന്നും ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ ഐ. എ. എസ് അഭിപ്രായപ്പെട്ടു.
കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി യുടെ ഭാഗമായി, സര്‍ക്കാര്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിച്ച സ്മാര്‍ട്ട് ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.മോട്ടിവേഷണല്‍ സ്പീക്കറും,സൈക്കോളജി സ്റ്റും,എഴുത്തുകാരനുമായ ശ്രീ ജോബിന്‍ എസ് കൊട്ടാരം മുഖ്യ പ്രഭാഷണം നടത്തി.ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുകയും, തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥി
കളെ സഹായിക്കുകയും ചെയ്താല്‍ ലഹരി എന്ന വിപത്തിനെ അതി ജീവിക്കുവാനും,ജീവിത ലക്ഷ്യങ്ങള്‍ നേടിയെടിക്കുവാനും അവര്‍ക്ക് സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജോബിന്‍ എസ് കൊട്ടാരം അഭിപ്രായപ്പെട്ടു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രീമതി മല്ലിക കെ എസ് സ്വാഗതമാശംസിച്ച യോഗത്തില്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ ശ്രീ സുധീഷ് കുമാര്‍ എസ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ശിശു വികസന ഓഫീസറും, ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഇന്‍ചാര്‍ജ് ഉം ആയ ശ്രീമതി ഷിമിമോള്‍ പി, ശ്രീ ജിഷ്ണു എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു. ലഹരി മുക്ത കേരളം ക്യാമ്പയിനോടു അനുബന്ധിച്ചു
ലഹരിക്കെതിരായ പ്രതിജ്ഞ ബഹു. ജില്ലാ കളക്ടര്‍ ഡോ പി.കെ. ജയശ്രീ ഐ.എ.എസ് ചൊല്ലി കൊടുക്കുകയും കുട്ടികള്‍ അതേറ്റു ചൊല്ലുകയും ചെയ്തു. ഓ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് ശ്രീമതി സേതു പാര്‍വതി കൃതജ്ഞതയര്‍പ്പിച്ചു.