ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം
Published on

സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയേഴ്‌സ്, എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് അധ്യക്ഷത വഹിച്ച ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടി, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ പ്രമോദ് എസ് ഉല്‍ഘാടനം ചെയ്യുകയും

തുടര്‍ന്ന് കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യുകയുമുണ്ടായി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍, ഡോ. റീജ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

എന്‍ എസ് എസ് ലീഡര്‍മാരായ ഗോവിന്ദ് കൃഷ്ണ, നിയ ഫിലിപ്പ്, അഭിനവ് നായര്‍, അഭിനേന്ദു ബിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org