ലഹരി ഭീകരതയ്‌ക്കെതിരെ പ്രതിഷേധ നില്പ് സമരം നടത്തി

കെ.സി ബി സി യുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖത്തില്‍ ലഹരി ഭീകരതയ്‌ക്കെതിരെ അത്താണി ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ നില്പ് സമരം മുന്‍ എം എല്‍ എ എം എ ചന്ദ്രശേഷരന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ , ഷൈബി പാപ്പച്ചന്‍ , കെ.എ പൗലോസ്, എം.പി ജോസി, കെ. ഓ . ജോയി, പി.ഐ നാദിര്‍ഷ, ശോശാമ്മ തോമസ്, ജെയിംസ് കോറമ്പേല്‍ , ചെറിയാന്‍ മുണ്ടാടന്‍ , തോമസ് മറ്റപ്പിള്ളി, ഡേവീസ് ചക്കാലക്കല്‍ എന്നിവര്‍ സമീപം

നെടുമ്പാശ്ശേരി : കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഭീകരതയ്‌ക്കെതിരെ കെ.സി.ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെ യും ആഭിമുഖ്യത്തില്‍ അത്താണി ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധനില്‍ പ് സമരം മുന്‍ എം എല്‍ എ . എം എ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

കോവിഡ് ഭീകരതയ്ക്കു ശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരി ഭീകരതയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും ലഹരി ഭീകരതയ്ക്ക് എതിരെ അണി ചേരണമെന്ന് എം.എ ചന്ദ്രശേഖരന്‍ പറഞ്ഞു.

കെ.സി ബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ ചടങ്ങില്‍ അധ്യക്ഷനായി.

ജനറല്‍ സെക്രട്ടറി ഷൈബി പാപ്പച്ചന്‍ , കോ ഓര്‍ഡിനേറ്റര്‍ കെ.എ.പൗലോസ്, മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് കെ. ഓ. ജോയി, ശാന്തി സമിതി ജില്ലാ പ്രസിഡന്റ് പി.ഐ നാദിര്‍ ഷ, ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജയിംസ് കോറമ്പേല്‍ , എം.പി ജോസി, ശോശാമ്മ തോമസ്, സുഭാഷ് ജോര്‍ജ് , ചെറിയാന്‍ മുണ്ടാടന്‍, ജോര്‍ജ് ഇമ്മാനുവേല്‍ , സിസ്റ്റര്‍ റോസ് കാതറിന്‍, തോമസ് മറ്റപ്പിള്ളി, ഡേവിസ് ചക്കാല ക്കല്‍, ജോസ് പടയാട്ടി, കെ.കെ സൈനബ, എം .ഡി ലോനപ്പന്‍ , ജോസ് ചാലിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു

51 കേന്ദ്രങ്ങളില്‍ ലഹരിക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാനും ജന ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചു.. മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാന തല കൂട്ടായ്മയായ കേരള മദ്യ വിരുദ്ധ ഏകോപന സമിതി പ്രതിഷേധ സംഗമങ്ങള്‍ക്കും ബോധവത്ക്കരണത്തിനും നേതൃത്വം നല്കും

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org