അമലയില്‍ വയോജന ദിനാചരണം

അമലയില്‍ വയോജന ദിനാചരണം

അമല നഗര്‍ : ലോക വയോജന ദിനം പ്രമാണിച്ച് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാത്തലിക് നഴ്‌സസ് ഗില്‍ഡ് ഓഫ് അമല (സി.എന്‍. ജി. എ.) യുടെ നേതൃത്വത്തില്‍ പൊതു മീറ്റിങ്ങ് നടത്തി.

വയോജനങ്ങളെ പരിപാലിക്കുന്ന സ്ഥാപനങ്ങളിലെ മേലധികാരികളായ സി. സുമ ചാക്കോ, സി. നിവ്യ, സി. ആന്‍ ജോസ് , സി. റെനിത എന്നിവരെ പൊന്നാടയണച്ചും അംഗീകാര ഫലകം നല്‍കിയും ആദരിച്ചു. ഫാ. ഡോ. ജോയ് വട്ടോലി സി.എം. ഐ. പൊതു മീറ്റിങ്ങ് ഉത്ഘാടനം ചെയ്തു .
വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി അമല സ്ഥാപനങ്ങളിലെ എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി കൊളാഷ് മത്സരവും കാഷ് അവാര്‍ഡുകളും വിതരണം മെയ്തു. തൃശൂര്‍ അതിരൂപത തലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീമതി വòനയ ജോഫിയെ മീറ്റിങ്ങില്‍ സമ്മാനം നല്‍കി ആദരിച്ചു.

ഡയറക്ടര്‍ ഫാ. ജൂലിയസ് ആറക്കല്‍ , അസോസിയറ്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ് , ചീഫ് നഴ്‌സിങ്ങ് ഓഫീസര്‍ സി. ലിഗിത, സി. സുമ ചാക്കോ, സി. ജ്യോതിഷ് എന്നിവര്‍ മീറ്റിങ്ങില്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org