"വാത്സല്യ വസ്ത്രങ്ങൾ" സമ്മാനിച്ചു

"വാത്സല്യ വസ്ത്രങ്ങൾ" സമ്മാനിച്ചു

തിരുമുടിക്കുന്ന്: ലിറ്റിൽ ഫ്ലവർ ഇടവക വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ അഗതി മന്ദിരങ്ങളിൽ കഴിയുന്നവർക്കായി "വാത്സല്യ വസ്ത്രങ്ങൾ " എന്ന പേരിൽ വസ്ത്രശേഖരണം നടത്തി.

ഉപയോഗിച്ച വസ്ത്രങ്ങളും പുതിയ വസ്ത്രങ്ങളും ശേഖരത്തിലേക്കു ലഭിച്ചു. ശേഖരിച്ച വസ്ത്രങ്ങൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിശോധിച്ചു തരം തിരിച്ചു. മുപ്പതോളം വലിയ പെട്ടി വസ്ത്രങ്ങൾ ഉണ്ടായിരുന്നു. ഇവ തോട്ടുവ ബെത്ലഹേം അഭയദവൻ, മലയാറ്റൂർ ദൈവദാൻ സദൻ എന്നിവിടങ്ങളിൽ എത്തിച്ചു.

വസ്ത്രങ്ങൾ കൂടാതെ നിത്യോപയോഗ സാധനങ്ങളും രണ്ട് അഗതി മന്ദിരങ്ങളിലുമായി 65000/- രൂപയും നൽകി. വിദ്യാർത്ഥികളും അധ്യാപകരും അന്തേവാസികളാേടൊപ്പം സമയം ചിലവഴിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്താണ് മടങ്ങിയത്. വികാരി ഫാ: സെബാസ്റ്റ്യൻ മാടശ്ശേരി, അസി. വികാരി ഫാ.റോബിൻ വാഴപ്പിള്ളി, ഹെഡ്മാസ്റ്റർ ഫിജോ പയ്യപ്പിള്ളി, ബ്ര. ആന്റെണി അറക്കത്തറ, സി.ലിസ് ബിൻ SABS, സി. ദീപ്തി FCC, മാർട്ടിൻ പതപ്പിളളി, എബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org