
കൊച്ചി: കേരളത്തിന്റെ മുന്‍ മുഖ്യമന്തി വി എസ് അച്യുതാനന്ദന്റെ ദേഹവിയോഗത്തില്‍ കേരള കത്തോലിക്കാസഭയുടെ ഔദ്യോഗിക അല്‍മായ സംഘടയായ കേരള കാത്തലിക് അസോസിയേഷന്‍ കെ സി എഫ് സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെയും കര്‍ഷകരുടെയും ദളിതരുടെയും തൊഴിലാളികളുടെയും അവകാശ പേരാട്ടങ്ങളുടെ മുന്‍നിര നായകനായിരുന്നു അദ്ദേഹമെന്ന് കെ സി എഫ് അനുസ്മരിച്ചു.
സംസ്ഥാന പ്രസിഡണ്ട് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി സി ജോര്‍ജ് കുട്ടി, ട്രഷറര്‍ അഡ്വ ബിജു കുണ്ടുകുളം, വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയില്‍ എന്നിവര്‍ അനുശോചിച്ചു.