
ക്ലരീഷ്യന്‍ സന്യാസസമൂഹത്തിന്റെ ജര്‍മനിയിലെ വര്‍സ്ബുര്‍ഗ്ഗ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്ന ബഹു. ജെയിംസ് പട്ടേരില്‍ അച്ചനെ ബല്‍ത്തങ്ങാടി രൂപതയുടെ മെത്രാനായി മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവു നിയമിച്ചു. ബല്‍ത്തങ്ങാടി രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ലോറന്‍സ് മുക്കുഴി പിതാവു ആരോഗ്യകരണങ്ങളാല്‍ രാജിവച്ച ഒഴിവിലേക്കാണ് ബഹു. ജയിംസ് പട്ടേരിലച്ചന്‍ നിയമിതനായിരിക്കുന്നത്.
ഛാന്ദാ സി എം ഐ മാര്‍തോമാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്ന ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചനെ അദിലാബാദ് രൂപതയുടെ മെത്രാനായി സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവു നിയമിച്ചു.
അദിലാബാദ് രൂപതാധ്യക്ഷനായിരുന്ന മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ പിതാവു ഷംഷാബാദ് രൂപതയുടെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ബഹു. ജോസഫ് തച്ചാപറമ്പത്തച്ചന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.