സഹസ്രാബ്ദത്തിന്റെ പ്രഥമ വിശുദ്ധനു സമര്‍പ്പിതമായ പ്രഥമ ദേവാലയം കാക്കനാട്ട്

സഹസ്രാബ്ദത്തിന്റെ പ്രഥമ വിശുദ്ധനു സമര്‍പ്പിതമായ പ്രഥമ ദേവാലയം കാക്കനാട്ട്
Published on

ഈ നൂറ്റാണ്ടില്‍ ജീവിച്ചു മരിച്ച്, യുവജനങ്ങളുടെ മാതൃകാ വ്യക്തിത്വമായി വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ട വിശുദ്ധനായ കാര്‍ലോ അക്യുത്തിസിന്റെ നാമധേയത്തിലുള്ള ദേവാലയം കാക്കനാട് പള്ളിക്കരയില്‍. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ദേവാലയത്തിന്റെ കുദാശാകര്‍മ്മം വിശുദ്ധപദപ്രഖ്യാപനത്തിന്റെ നാളില്‍ ആര്‍ച്ചുബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചതു ചരിത്രപരമായ സവിശേഷതയായി.

സൈബര്‍ ലോകത്തിന്റെ വിശുദ്ധനായി ആഗോളസഭയില്‍ അറിയപ്പെടുന്ന, കമ്പ്യൂട്ടര്‍ വിദഗ്ധനായിരുന്ന വി. അക്യുത്തിസിന്റെ പേരിലുള്ള ദേവാലയം കേരളത്തിന്റെ അഭിമാനമായ വന്‍ ഐ ടി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കാക്കനാട് ആയതും കൗതുകകരമായ യാദൃശ്ചികത യായി.

ആധുനികകാലത്തിന്റെയും ആധുനികതലമുറയുടെയും വിശുദ്ധനായി വാഴ്ത്തപ്പെടുന്ന കാര്‍ലോ അക്യുത്തിസിനോടുള്ള ഭക്തിയും ആദരവും കേരളസഭയില്‍ വര്‍ധിച്ചുവരുന്നതിന്റെ സൂചനയാണ് ഈ ദേവാലയമെന്നു സഭാധികാരികള്‍ സൂചിപ്പിച്ചു. അക്യുത്തിസിന്റെ വിശുദ്ധിക്ക് ആഗോളതലത്തിലും പ്രാദേശിക തലങ്ങളിലും വന്‍സ്വീകാര്യത ലഭിക്കുന്നതിനു തെളിവാണിത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org