സുസ്ഥിരതയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിക്കണം- മാര്‍ മാത്യു മൂലക്കാട്ട്

സുസ്ഥിരതയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിക്കണം- മാര്‍ മാത്യു മൂലക്കാട്ട്

തയ്യല്‍ മിത്രാ പദ്ധതി-തയ്യല്‍ മെഷിന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

ഫോട്ടോ അടിക്കുറിപ്പ് :  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായുളള  തയ്യല്‍ മെഷിന്‍ യൂണിറ്റുകളുടെ  വിതരണോദ്ഘാടനം  കോട്ടയം അതിരൂപത   മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തു നിന്ന്) ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. സുനില്‍ പെരുമാനൂര്‍, ജോര്‍ജ്ജ് കുര്യന്‍, ബിജു വലിയമല, റവ.ഫാ ജേക്കബ് മാവുങ്കല്‍, പ്രമുദ നന്ദകുമാര്‍ എന്നിവര്‍ സമീപം.

സുസ്ഥിരതയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കോട്ടയം അതിരൂപത  മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവനത്തോടോപ്പം സ്വയം തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്കും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായുള്ള തയ്യല്‍ മെഷിന്‍ യൂണീറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ വനിതകള്‍ക്ക് സ്വയം തൊഴില്‍ സാധ്യതകള്‍ തുറന്നു കൊടുക്കുന്നതൊടൊപ്പം ഉപവരുമാനമാര്‍ഗത്തിനും തയ്യല്‍ മിത്രാ പദ്ധതി വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സോഷൃല്‍ സര്‍വ്വിസ് ഫോറം എക്‌സികൂട്ടിവ് ഡയറക്ടര്‍ റവ .ഫാ ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധൃക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം ഡെപ്യുട്ടി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,  അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഉഷാ കമ്പനിയുടെ മോട്ടോറോടുകുടിയ തയ്യല്‍ മെഷിനുകളാണ് ലഭൃമാക്കിയത് .

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org